KERALAMLATEST NEWS

റെയിൽവേ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: റെയിൽവേ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് അപകടത്തിൽ പരിക്കേറ്റത്.

കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുന്ന ബംഗളൂരു എക്‌സ്‌പ്രസ് ആണ് യുവാവിനെ ഇടിച്ചതെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർക്കലയിൽ മുളകുപൊടി വിതറി കവർച്ച

വർക്കലയിൽ മുളകുപൊടി വിതറി കവർച്ച നടത്തിയതായി വിവരം. വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറിയതിനുശേഷം മാല കവരുകയായിരുന്നു. ഇന്നുരാവിലെ 5.45ഓടെയാണ് സംഭവം നടന്നത്. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ ഓമന (60) ആണ് ആക്രമണത്തിനിരയായത്.

പുലർച്ചെ വീടിന് പുറത്തുള്ള ശുചിമുറിയിൽ പോകാനിറങ്ങിയതായിരുന്നു ഓമന. ഈസമയം പർദ്ദ ധരിച്ചെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. മോഷ്ടാവ് കണ്ണിൽ മുളകുപൊടി വിതറിയപ്പോൾ ഓമന നിലവിളിച്ചിരുന്നു. എന്നാൽ വീടിന്റെ പ്രധാന വാതിലിന്റെ കൊളുത്ത് മോഷ്ടാവ് പുറത്തുനിന്ന് പിടിച്ചിട്ടതിനാൽ വീട്ടുകാർക്ക് പുറത്തിറങ്ങാനായില്ല. മോഷണശ്രമം വയോധിക ചെറുത്തുനിന്നുവെങ്കിലും മൂന്ന് പവനുള്ള താലിമാലയുടെ മുക്കാൽ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്തതിനുശേഷം യുവാവ് കടന്നുകളയുകയായിരുന്നു.

നല്ല ഉയരമുള്ള ആളാണ് മോഷ്ടാവെന്ന് ഓമനയുടെ വീട്ടുകാർ പറയുന്നു. ചുറ്റുമതിൽ ഇല്ലാത്ത വീടായതിനാൽ മോഷ്ടാവ് പെട്ടെന്ന് കടന്നുകളയുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികൾ ഉണർന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button