ടീം ഇന്ത്യ @ യുഎസ്


ന്യൂ​യോ​ര്‍​ക്ക്: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നാ​യി രോ​ഹി​ത് ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീം ​ന്യൂ​യോ​ര്‍​ക്കി​ലെ​ത്തി. വി​രാ​ട് കോ​ഹ്‌​ലി, വൈ​സ് ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ തു​ട​ങ്ങി​യ​വ​ർ വൈ​കാ​തെ ടീ​മി​നൊ​പ്പം ചേ​രും. ആ​ദ്യ സം​ഘ​ത്തി​ല്‍ മു​ഖ്യ​പ​രി​ശീ​ല​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡും മ​റ്റ് സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. രോ​ഹി​ത്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത്, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ക്സ​ർ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം റി​സ​ർ​വു​ക​ളാ​യ ശു​ഭ്മാ​ന്‍ ഗി​ല്‍, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. യു​കെ​യി​ലു​ള്ള ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ വൈ​കാ​തെ ടീ​മി​നൊ​പ്പം ചേ​രും. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, സ​ഞ്ജു സാം​സ​ൺ, യു​സ്‌​വേ​ന്ദ്ര ച​ഹ​ല്‍, അ​വേ​ശ് ഖാ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ര​ണ്ടാം സം​ഘ​ത്തി​ലു​ള്ള​ത്. ലോ​ക​ക​പ്പി​നു മു​മ്പ് ജൂ​ണ്‍ ഒ​ന്നി​ന് ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​ക്ക് സ​ന്നാ​ഹ മ​ത്സ​ര​മു​ണ്ട്. ന്യൂ​യോ​ര്‍​ക്കി​ലെ നാ​സാ​വു കൗ​ണ്ടി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഒ​മ്പ​തി​നു ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​മു​ള്‍​പ്പെ​ടെ മൂ​ന്നു ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ക്കും. അ​ഞ്ചി​ന് അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രേ​യാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ​യു​ടെ സ​ന്നാ​ഹ​വും ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും രാ​ത്രി എ​ട്ടി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.


Source link

Exit mobile version