പുതിയ തൊഴിലവസരങ്ങള്‍ തുറന്ന് ട്രെൻസർ
തിരുവനന്തപുരം: ആഗോള സോഫ്റ്റ്വേർ പ്രോഡക്ട് എൻജിനിയറിംഗ് സേവന ദാതാക്കളായ ട്രെൻസർ ഏഴാം വാർഷികത്തിന്റെ ഭാഗമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് വികസിപ്പിക്കുന്നു. നിർമിത ബുദ്ധി, ഡേറ്റാ എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിൽ അടുത്ത ഒരുവർഷംകൊണ്ട് 200 തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കുകയാണ് ട്രെൻസറിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ടെക്നോപാർക് തേജസ്വിനി ബിൽഡിംഗിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിച്ച പുതിയ ഓഫീസ് തുറന്നു. നിലവിൽ നാനൂറിലേറെപ്പേർ ട്രെൻസറിൽ ജോലി ചെയ്യുന്നുണ്ടെന്നും പുതുതായി കൂടുതലാളുകളെ ഉൾക്കൊള്ളാൻ സാധിക്കും വിധമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതെന്നും ചെയർമാൻ പ്രദീപ് കുമാർ പറഞ്ഞു.

Source link