കൊച്ചി: കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസ്പെയ്ഡ് കമ്പനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക കൂട്ടായ്മ വയനാട്ടിലെ മുള്ളന്‍കൊല്ലി പാടിച്ചിറിയില് ചന്ദനക്കൃഷി ആരംഭിച്ചു. 3.5 ഏക്കര്‍ സ്ഥലത്ത് ആയിരത്തിൽപ്പരം ചന്ദനത്തൈകളാണു നട്ടത്. ചന്ദനത്തൈ നടീലിന്റെ ഉദ്ഘാടനം മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാംതിരി നിര്‍വഹിച്ചു. ജസ്പെയ്ഡ് കമ്പനി ചെയര്മാന് ടി.എ. നിസാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.എ. നിഷാദ്, സിഇഒ ടി.എന്‍. ഷാനിദ്, കര്‍ഷക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി ബ്ലോക്ക് സെക്രട്ടറിമാരായ ടോമി എളയമാപ്പിക്കല്, ജയിംസ് മാപ്പനാത്ത് തുടങ്ങിയവരും പങ്കെടുത്തു. വനംവകുപ്പിന്റെ മാര്ഗനിര്ദേശങ്ങള്ക്കനുസൃതമായാണു കൃഷിയെന്നും വിളവെടുപ്പിന് 12 മുതല്‍ 15 വര്‍ഷം വരെ വേണ്ടിവരുമെന്നും മാനേജിംഗ് ഡയറക്ടര്‍ ടി.എ. നിഷാദ് പറഞ്ഞു.

Source link