സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 25ന്
ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. സി.പി.എമ്മിന്റെ എളമരം കരീം, സി.പി.ഐയുടെ ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്.
ജൂലായ് ഒന്നിനാണ് മൂന്നുപേരുടെും കാലാവധി അവസാനിക്കുന്നത് ജൂൺ ആറിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ജൂൺ 13 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 14ന് സൂക്ഷ്മപരിശോധന. 18നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ജൂൺ 25ന് രാവിലെ ഒമ്പത് മുതൽ നാലുവരെയാണ് പോളിംഗ്. അന്നു തന്നെ അഞ്ചുമണിക്ക് വോട്ടെണ്ണൽ നടക്കും.
നിയമസഭയിലെ നിലവിലെ കക്ഷി നിലവച്ച് എൽ.ഡി.എഫിന് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ കഴിയും. എൽ.ഡി.എഫിന്റെ ഒരു സീറ്റ് സി.പി.എമ്മിന് ആകാനാണ് സാദ്ധ്യത. മറ്റൊരു സീറ്റിനായി സി.പി.ഐയും കേരള കോൺഗ്രസ് എമ്മും പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്താണ് കോൺഗ്രസ് അനുനയിപ്പിച്ചത്. അതിനാൽ യു.ഡി.എഫിന്റെ സീറ്റ് ലീഗിന് നൽകാനാണ് സാദ്ധ്യത.
Source link