‘ഭർതൃപിതാവ് അസംതൃപ്തന്‍, ഒരുതവണ മാത്രം ക്ഷണിച്ചു’: വിവാഹസമയത്തെ അഭ്യൂഹങ്ങളെക്കുറിച്ച് മഞ്ജിമ

‘ഭർതൃപിതാവ് അസംതൃപ്തന്‍, ഒരുതവണ മാത്രം ക്ഷണിച്ചു’: വിവാഹസമയത്തെ അഭ്യൂഹങ്ങളെക്കുറിച്ച് മഞ്ജിമ | Manjima Mohan Wedding Rumour
‘ഭർതൃപിതാവ് അസംതൃപ്തന്‍, ഒരുതവണ മാത്രം ക്ഷണിച്ചു’: വിവാഹസമയത്തെ അഭ്യൂഹങ്ങളെക്കുറിച്ച് മഞ്ജിമ
മനോരമ ലേഖകൻ
Published: May 27 , 2024 04:12 PM IST
1 minute Read
മഞ്ജി മോഹനും ഗൗതം കാർത്തിക്കും, അച്ഛൻ കാർത്തിക്കിനൊപ്പം ഗൗതം കാർത്തിക്
വിവാഹ ശേഷം പ്രചരിച്ച അഭ്യൂഹങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മഞ്ജിമ മോഹൻ. തമിഴ് നടൻ കാർത്തിക്കിന്റെ മകനായ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്. മഞ്ജിമയുടെയും ഗൗതമിന്റെയും വിവാഹശേഷം ഇരുവരെയും കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഗൗതമിന്റെ പിതാവ് കാർത്തിക്കിന് ഈ വിവാഹത്തോട് താല്പര്യമില്ലെന്നും വിവാഹത്തിന് മുൻപ് താൻ ഗർഭിണിയായിരുന്നെന്നും തുടങ്ങി നിരവധി അസത്യപ്രചാരങ്ങളാണ് തങ്ങളെക്കുറിച്ച് പ്രചരിച്ചിരുന്നതെന്നും ഇതെല്ലാം സാങ്കല്‍പിക കഥകൾ മാത്രമാണെന്നും തുറന്നു പറയുകയാണ് മഞ്ജിമ.
‘‘സോഷ്യല്‍ മീഡിയയില്‍ എന്റെ വിവാഹത്തെക്കുറിച്ച് ചില തെറ്റായ വിവരങ്ങള്‍ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഭർതൃപിതാവ് ഈ വിവാഹത്തില്‍ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ അദ്ദേഹത്തെ ക്ഷണിച്ചുള്ളൂ എന്നും പറഞ്ഞു. അദ്ദേഹം എന്റെ ഭർതൃ പിതാവാണ്. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല. ഇതെല്ലാം പലരുടെയും സാങ്കല്‍പ്പിക കഥകളാണ്. ഇത്തരം കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ വിഷമിപ്പിക്കും. ഞങ്ങളുടെ വിവാഹത്തില്‍ ഒരു കൂട്ടം ആളുകള്‍ക്ക് വളരെ സന്തോഷമായിരുന്നു. പക്ഷേ മറ്റൊരു കൂട്ടം പേർ വെറുക്കുകയാണുണ്ടായത്.
വിവാഹത്തിന് മുമ്പും ഇത്തരം കമന്റുകളുണ്ടായിരുന്നു. പക്ഷേ അതെന്നെ ബാധിച്ചില്ല. വിവാഹത്തിനു ശേഷം ഈ കമന്റുകള്‍ വായിച്ച് ഞാൻ കരയാൻ തുടങ്ങി. ഗൗതം ചോദിക്കും ‘‘നീ ഈ കമന്റുകള്‍ ഒക്കെ വായിച്ച് കരയുകയാണോ’’ എന്ന്, എന്നെത്തന്നെ ഒരു തോല്‍വിയായതായി എനിക്ക് തോന്നി. ഞാൻ ഗൗതമിന് പറ്റിയ ആളല്ലായിരിക്കും എന്നൊക്കെ കമന്റുകള്‍ കണ്ട് ചിന്തിച്ചു. പക്ഷേ ഗൗതം പറഞ്ഞു, ‘‘എന്താണ് നിന്നെ ബാധിക്കുന്നതെന്ന് എന്നോട് പറയണം, എനിക്കറിയാം എന്ന് ധരിക്കരുത്, കമ്യുണിക്കേറ്റ് ചെയ്യണം.’’ ഗൗതം വളരെ അലിവുള്ളവനാണ്. നമ്മള്‍ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പങ്കാളി അറിയേണ്ടതുണ്ട് എന്ന് ആദ്യമേ ഗൗതം പറഞ്ഞിരുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാൻ പരസ്പരം കമ്യുണിക്കേറ്റ് ചെയ്യേണ്ടതുണ്ട്.
ദമ്പതികള്‍ അവരുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് കണ്ട് എന്നാണ് എനിക്കിത് ചെയ്യാൻ പറ്റുകയെന്ന് ചിന്തിച്ചിരുന്നു. വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഞങ്ങൾ അനൗണ്‍സ് ചെയ്ത ശേഷം എല്ലാം സോഷ്യല്‍ മീഡിയയിലായി. ഗൗതം പറഞ്ഞു ‘നീ ശ്രദ്ധിക്കണം’. ഇപ്പോള്‍ ഞാൻ സംസാരിക്കുന്ന കാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധ കൊടുക്കാറുണ്ട്. നമ്മൾ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങള്‍ മറ്റുള്ളവരുടെ പ്രതീക്ഷകളുമായി ചേർന്നില്ലെങ്കില്‍ അവർ ജഡ്ജ്മെന്റ് തുടങ്ങും.’’–മഞ്ജിമ പറയുന്നു.
കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹൻ. മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിന് മഞ്ജിമയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ക്യാമറാമാനും സംവിധായകനുമായ വിപിൻ മോഹന്റെ മകളാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികനിരയിലേക്ക് ഉയര്‍ന്ന മഞ്ജിമക്ക് തമിഴകത്തും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത നടൻ കാർത്തിക്കിന്റെ മകനും നടനുമായ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. നടി രാഗിണിയാണ് ഗൗതം കാർത്തിക്കിന്റെ അമ്മ.
English Summary:
Manjima Mohan On Wedding Rumour
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-manjima-mohan mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 14sbv1adnr3ed8jufmgr9afv4c f3uk329jlig71d4nk9o6qq7b4-list
Source link