പെരിയാറിലെ മത്സ്യക്കുരുതി: സബ് കളക്ടറുടെ റിപ്പോർട്ടിൽ നടപടി

#ഫിഷറീസിന്റെ കണക്കിൽ നാശനഷ്ടം 9 കോടി മാത്രം

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ഫോർട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ശനിയാഴ്ച റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചുണ്ട്. മത്സ്യങ്ങൾ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം ലാബ് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ. ഫിഷറീസ് യുണിവേഴ്സിറ്റിയുടെ റിപ്പോർട്ടും പരിശോധിക്കും.

സംഭവത്തിൽ 50 കോടിക്ക് മുകളിൽ നഷ്ടമുണ്ടായെന്ന വിവരങ്ങൾക്കിടെ, ഫിഷറീസ് വകുപ്പിന്റെ കണക്കിൽ അത് ഒമ്പത് കോടി മാത്രമായി ചുരുങ്ങി. ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ച ശേഷം ഫഷറീസ് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാക്കിയ പ്രാഥമിക കണക്കാണിത്. നാളെ വകുപ്പ് റിപ്പോർട്ട് നൽകിയേക്കും.

മത്സ്യക്കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സ്ഥലം സന്ദർശിച്ച മത്സ്യ കർഷകരുടെ കടാശ്വാസ കമ്മിഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥ് അറിയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമിത്.


Source link

Exit mobile version