‘ബ്ലോക്ബസ്റ്റർ’ കല്യാണം; ആഗോള കലക്‌ഷൻ 81 കോടി

മലയാള സിനിമയിൽ കലക്‌ഷൻ ചരിത്രം വീണ്ടും തിരുത്തിക്കുറിച്ച് ‘ഗുരുവായൂരമ്പല നടയിൽ’. റിലീസ് ചെയ്‌ത് പതിനൊന്നാം ദിവസവും പൃഥ്വിരാജ്–ബേസിൽ ചിത്രം 80 കോടി നേടിക്കഴിഞ്ഞു. ഈ കഴിഞ്ഞ ഞായറാഴ്ചയും മൂന്ന് കോടിയാണ് സിനിമയ്ക്കു ലഭിച്ച കലക്‌ഷൻ. കേരളത്തിൽ നിന്നു മാത്രം 37 കോടി. ജിസിസിയിൽ നിന്നും 34 കോടിയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പത്ത് കോടിയുമാണ് ഇതുവരെ വാരിയത്.
മെയ് 16ന് റിലീസ് ചെയ്‌ത ഗുരുവായൂരമ്പല നടയിൽ അഞ്ച് ദിവസം കൊണ്ട് 50.2 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നേരത്തെ പൃഥ്വിരാജിന്റെ തന്നെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി കലക്‌ഷൻ പിന്നിട്ട് റെക്കോർഡ് സൃഷ്ടിച്ചത്.
ഇക്കൊല്ലത്തെ മറ്റു ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കലക്‌ഷനെക്കാൾ കൂടുതൽ കലക്‌ഷനാണ് “ഗുരുവായൂരമ്പല നടയില്‍” കരസ്ഥമാക്കിയത്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്‍ഫുള്‍ ഷോകള്‍ നേടിയ ചിത്രവും ഗുരുവായൂരമ്പല നടയില്‍ ആണ്. കഴിഞ്ഞൃ ഞായറാഴ്ച മാത്രം ചിത്രത്തിന് 720–ലേറെ ഹൗസ്‍ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്.
‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വർഗീസ്, അരവിന്ദ് ആകാശ്, ജോയ്മോൻ, അഖിൽ കാവാലിയൂർ, അശ്വിൻ വിജയൻ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.
ഛായാഗ്രഹണം നീരജ് രവി, എഡിറ്റര്‍ ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, ആര്‍ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ് മണി, മാർക്കറ്റിങ് കാറ്റലിസ്റ്റ്.
English Summary:
Guruvayoor Ambalanadayil Collection Report
Source link