കീവ്: യുക്രെയ്നിലെ ഹർകീവ് നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 43 പേർക്കു പരിക്കേറ്റു. നഗരപ്രാന്തത്തിലെ സൂപ്പർ മാർക്കറ്റിൽ ബോംബിടുകയായിരുന്നു. ശക്തിയേറിയ രണ്ടു ഗ്ലൈഡ് ബോംബുകളാണ് ഇട്ടതെന്നു യുക്രെയ്ൻ അറിയിച്ചു. സംഭവസമയത്ത് സൂപ്പർമാർക്കറ്റിൽ 200 പേരുണ്ടായിരുന്നുവെന്നു പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. നേരത്തേ യുക്രെയ്ൻ സേന റഷ്യയിലെ ബെൽഗരോദ് മേഖലയിൽ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിമുതൽ ഞായർ പുലർച്ചെ വരെ യുക്രെയ്ൻ സേന ഡ്രോണുകളും പീരങ്കികളും പ്രയോഗിച്ചതായി റഷ്യ പറഞ്ഞു. ഇതിനിടെ, മരവിപ്പിക്കപ്പെട്ട റഷ്യൻ ആസ്തികളിൽനിന്നുള്ള ലാഭം യുക്രെയ്നു കൈമാറുന്നതു പരിഗണിക്കാൻ ഇറ്റലിയിൽ ചേർന്ന ജി ഏഴ് ധനമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
Source link