അൽകരാസ്, ഒസാക്ക മുന്നേറ്റം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ കാർലോസ് അൽകരാസ്, നവോമി ഒസാക്ക, ആന്ദ്രെ റുബ്ലെവ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ. വനിതാ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ നവോമി ഒസാക്ക ആദ്യ റൗണ്ടിൽ 6-1, 4-6, 7-5ന് ഇറ്റലിയുടെ ലൂസിയ ബ്രൊണ്സേറ്റിയെ തോല്പിച്ചു. ചെക് റിപ്പബ്ലിക്കിന്റെ മാരി ബൗസ്കോവ 6-2, 6-4ന് വൊറോനിക്ക കുഡർമെറ്റോവയെ പരാജയപ്പെടുത്തി. ചൈനയുടെ വാംഗ് യഫാൻ 6-3, 6-3ന് മരിയ ടിമോഫീവയെ തോൽപ്പിച്ചു. യെലേന ഒസ്റ്റാപെങ്ക, മാർത്ത കോസ്റ്റ്യൂക് എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ മൂന്നാം സീഡായ കാർലോസ് അൽകരാസ് 6-1, 6-2, 6-1ന് അമേരിക്കയുടെ ജെഫ്രി വൂൾഫിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ ഇടംനേടി. റഷ്യയുടെ ആന്ദ്രെ റൂബ്ലെവ് നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ജപ്പാന്റെ ടാരോ ഡാനിയലിനെ പരാജയപ്പെടുത്തി. സ്കോർ: 6-2, 6-7(3-7), 6-3, 7-5. ഗ്രിഗർ ദിമിത്രോവ്, യുഗോ ഹംബർട്ട് എന്നിവരും രണ്ടാം റൗണ്ടിലെത്തി.
Source link