WORLD

പാപ്പുവ ന്യൂഗിനിയയിൽ 670 പേർ മരിച്ചിരിക്കാമെന്ന് യുഎൻ ഏജൻസി


പോ​​​ർ​​​ട്ട് മോ​​​റെ​​​സ്ബി: പാ​​​പ്പു​​​വ ന്യൂ​​​ ഗി​​​നി​​​യ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ 670 പേ​​​ർ മ​​​രി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നു യു​​​എ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​തീ​​​വ​​​ദു​​​ഷ്ക​​​ര​​​മാ​​​ണ്. അ​​​ഞ്ചു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ൻ​​​ഗ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം വി​​​ചാ​​​രി​​​ച്ച​​​തി​​​ലും ഏ​​​റെ വ​​​ലു​​​താ​​​ണെ​​​ന്ന് യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഫോ​​​ർ മൈ​​​ഗ്രേ​​​ഷ​​​ന്‍റെ പാ​​​പ്പു​​​വ ന്യൂ​​​ഗി​​​നി​​​യ മേ​​​ധാ​​​വി സെ​​​ർ​​​ഹാ​​​ൻ അ​​​ക്റ്റോ​​​പാ​​​ർ​​​ക്ക് പ​​​റ​​​ഞ്ഞു. 150നു ​​​മു​​​ക​​​ളി​​​ൽ വീ​​​ടു​​​ക​​​ളാ​​​ണു മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യ​​​ത്. മ​​​ര​​​ങ്ങ​​​ളും ക​​​ട​​​പു​​​ഴ​​​കി. ചി​​​ല​​​ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു മീ​​​റ്റ​​​ർ വ​​​രെ ആ​​​ഴ​​​ത്തി​​​ലാ​​​ണു വീ​​​ടു​​​ക​​​ളും മ​​​ര​​​ങ്ങ​​​ളും മൂ​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ കൃ​​​ഷി ചെ​​​യ്തി​​​രു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ളെ​​​ല്ലാം ന​​​ശി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ലി​​​യ അ​​​പ​​​ക​​​ടം നേ​​​രി​​​ടു​​​ന്നു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ക​​​ന്പും കാ​​​ർ​​​ഷി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും കൊ​​​ണ്ട് തെ​​​ര​​​ച്ചി​​​ലി​​​നു സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. അ​​​പ​​​ക​​​ട​​സ​​​മ​​​യ​​​ത്ത് നാ​​​ലാ​​​യി​​​രം പേ​​​ർ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. സം​​​ഖ്യ ഇ​​​തി​​​ലും കൂ​​​ടാ​​​മെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ൽ സ​​​ഹാ​​​യം ന​​​ല്കു​​​ന്ന കെ​​​യ​​​ർ ഓ​​​സ്ട്രേ​​​ലി​​​യ സം​​​ഘ​​​ട​​​ന പ​​​റ​​​ഞ്ഞു. അ​​​യ​​​ൽ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഗോ​​​ത്ര​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ മൂ​​​ലം പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ർ ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button