മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2023-24 സീസണിലെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ ബെറ്റിസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. റയൽ മാഡ്രിഡിന്റെ ജർമൻ മധ്യനിര ഇതിഹാസമായ ടോണി ക്രൂസിന്റെ ക്ലബ് കരിയറിലെ അവസാന മത്സരമായിരുന്നു ഇത്. ടോണി ക്രൂസിന്റെ ഫ്രീകിക്ക് ബെറ്റിസ് ഗോളി പണിപ്പെട്ട് തട്ടിത്തെറിപ്പിച്ചു. നേരത്തേ തന്നെ റയൽ ലാ ലിഗ കിരീടം സ്വന്തമാക്കിയിരുന്നു. ഈ സീസണോടെ ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്ന് ടോണി ക്രൂസ് പ്രഖ്യാപിച്ചതാണ്. ബെറ്റിസിനെതിരായ മത്സരശേഷം മാഡ്രിഡ് ആരാധകർ ടോണി ക്രൂസിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 2024 യുവേഫ യൂറോ കപ്പിൽ ജർമനിക്കുവേണ്ടി കളിച്ച് ടോണി ക്രൂസ് പൂർണമായി വിരമിക്കും. ക്ലബ് കരിയറിൽ 730 മത്സരങ്ങളിൽനിന്ന് 67 ഗോളും രാജ്യാന്തര വേദിയിൽ 108 മത്സരങ്ങളിൽനിന്ന് 17 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
Source link