പു​​റ​​ത്താ​​ക്കൂ; മാഞ്ചസ്റ്ററിനോ​​ട് ടെ​​ൻ ഹ​​ഗ്


മാ​​ഞ്ച​​സ്റ്റ​​ർ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് മാ​​നേ​​ജ്മെ​​ന്‍റി​​നോ​​ട് ത​​ന്നെ പു​​റ​​ത്താ​​ക്കൂ എ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി മാ​​നേ​​ജ​​ർ എ​​റി​​ക് ടെ​​ൻ ഹ​​ഗ്. എ​​ഫ്എ ക​​പ്പ് ഫൈ​​ന​​ലി​​ൽ പ്രീ​​മി​​യ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ 1-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് യു​​ണൈ​​റ്റ​​ഡ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എ​​ഫ്എ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യാ​​ലും അ​​ടു​​ത്ത സീ​​സ​​ണി​​നു മു​​ൻ​​പ് ടെ​​ൻ ഹ​​ഗി​​നെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പു​​റ​​ത്താ​​ക്കും എ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ടെ​​ൻ ഹ​​ഗി​​നു കീ​​ഴി​​ൽ 2023-24 എ​​ഫ്എ ക​​പ്പും 2022-23 ലീ​​ഗ് ക​​പ്പും മാ​​ത്ര​​മാ​​ണ് യു​​ണൈ​​റ്റ​​ഡി​​നു നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത്. 2022-23 സീ​​സ​​ണി​​ലും എ​​ഫ്എ ക​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും സി​​റ്റി​​ക്ക് മു​​ന്നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. 2022 മേ​​യി​​ലാ​​ണ് ഡ​​ച്ചു​​കാ​​ര​​നാ​​യ ടെ​​ൻ ഹ​​ഗ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്. 114 മ​​ത്സ​​ര​​ങ്ങ​​ൾ ടെ​​ൻ ഹ​​ഗി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് ക​​ളി​​ച്ചു. 66 ജ​​യം, 17 സ​​മ​​നി​​ല, 31 തോ​​ൽ​​വി എ​​ന്ന​​താ​​ണ് യു​​ണൈ​​റ്റ​​ഡി​​ൽ ടെ​​ൻ ഹ​​ഗി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ. 57.89 ആ​​ണ് വി​​ജ​​യ ശ​​ത​​മാ​​നം.


Source link

Exit mobile version