പുറത്താക്കൂ; മാഞ്ചസ്റ്ററിനോട് ടെൻ ഹഗ്
മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനോട് തന്നെ പുറത്താക്കൂ എന്ന ആവശ്യവുമായി മാനേജർ എറിക് ടെൻ ഹഗ്. എഫ്എ കപ്പ് ഫൈനലിൽ പ്രീമിയർ ലീഗ് ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 1-2നു കീഴടക്കിയാണ് യുണൈറ്റഡ് ട്രോഫി സ്വന്തമാക്കിയത്. എഫ്എ കപ്പ് സ്വന്തമാക്കിയാലും അടുത്ത സീസണിനു മുൻപ് ടെൻ ഹഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ടെൻ ഹഗിനു കീഴിൽ 2023-24 എഫ്എ കപ്പും 2022-23 ലീഗ് കപ്പും മാത്രമാണ് യുണൈറ്റഡിനു നേടാൻ സാധിച്ചത്. 2022-23 സീസണിലും എഫ്എ കപ്പ് ഫൈനലിൽ പ്രവേശിച്ചെങ്കിലും സിറ്റിക്ക് മുന്നിൽ പരാജയപ്പെട്ടിരുന്നു. 2022 മേയിലാണ് ഡച്ചുകാരനായ ടെൻ ഹഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സ്ഥാനത്ത് എത്തിയത്. 114 മത്സരങ്ങൾ ടെൻ ഹഗിന്റെ ശിക്ഷണത്തിൽ യുണൈറ്റഡ് കളിച്ചു. 66 ജയം, 17 സമനില, 31 തോൽവി എന്നതാണ് യുണൈറ്റഡിൽ ടെൻ ഹഗിന്റെ കണക്കുകൾ. 57.89 ആണ് വിജയ ശതമാനം.
Source link