അനിശ്ചിതത്വങ്ങളെ വകഞ്ഞുമാറ്റി സൂചികകൾ

ഓഹരി അവലോകനം / സോണിയ ഭാനു രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ വകഞ്ഞുമാറ്റി ഓഹരിസൂചിക വീണ്ടും കുതിച്ചു. ഒന്‍പതു പ്രവൃത്തിദിനങ്ങളിൽ നാലു ശതമാനം മുന്നേറിയ സൂചികകൾ കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചു. സൂചിക ഇനിയും മുന്നേറുമെന്ന സൂചനയാണു ഫ്യൂച്ചേഴ്സ് മാർക്കറ്റിലെ ചലനങ്ങൾ നൽകുന്നത്. ബോംബെ സെൻസെക്സ് 1493 പോയിന്റും നിഫ്റ്റി സൂചിക 491 പോയിന്റും നാലുദിനം കൊണ്ട് ഉയർന്നു. രണ്ടാഴ്ചകളിൽ ഇവ യഥാക്രമം 2834 പോയിന്റും 937 പോയിന്റും കയറി. ആഭ്യന്തരഫണ്ടുകളുടെ ശക്തമായ സാന്നിധ്യം ഉണർവിൽ നിർണായകപങ്ക് വഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സർക്കാരിനു ലഭിച്ച റിക്കാർഡ് ലാഭവിഹിതം ഓഹരി സൂചികയിലെ കുതിപ്പിന് ആക്കം കൂട്ടി. ഓപ്പണ്‍ ഇന്ററസ്റ്റ് വർധിച്ചു ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ വ്യാഴാഴ്ച മേയ് സീരീസ് സെറ്റിൽമെന്റാണ്. ബുൾ ഓപ്പറേറ്റർമാരുടെ വാങ്ങൽ മുന്നേറ്റത്തിനു വേഗം സമ്മാനിച്ചതിനൊപ്പം വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റും വർധിച്ചു. തൊട്ടു മുൻവാരം 153.7 ലക്ഷം കരാറുകളായിരുന്ന ഓപ്പണ്‍ ഇന്ററസ്റ്റ് 174.7 ലക്ഷമായി. പുതിയ നിക്ഷേപകരുടെ വരവിനെയാണ്, ബുൾ മാർക്കറ്റിലെ കരാറുകളിലെ വർധന സൂചിപ്പിക്കുന്നത്. വാരാന്ത്യം 23,015ൽ നിലകൊള്ളുന്ന മേയ് നിഫ്റ്റി ജൂണിൽ 23,250നെ ഉറ്റുനോക്കുകയാണ്. റെഡി മാർക്കറ്റിലേക്കു തിരിഞ്ഞാൽ നിഫ്റ്റിക്കു സൂചിപ്പിച്ച 22,949ലെ തടസം വാരാന്ത്യം മറികടന്നു. 22,502ൽ ഓപ്പണ്‍ ചെയ്ത സൂചികയ്ക്കു മുൻവാരം വ്യക്തമാക്കിയ 22,054ലെ സപ്പോർട്ട് തകർച്ചയിൽ നിലനിർത്തി. ഒരവസരത്തിൽ 22,062 വരെ താഴ്ന്നശേഷമാണ് ബുള്ളിഷ് ട്രൻഡിലേക്കു തിരിഞ്ഞത്. മുൻനിര, രണ്ടാംനിര ഓഹരികളിലെ വാങ്ങൽ താത്പര്യം നിഫ്റ്റിയെ റിക്കാർഡായ 23,026.40 പോയിന്റുവരെ എത്തിച്ചശേഷം ക്ലോസിംഗിൽ 22,957ലാണ്. ഈ വാരം 23,301ൽ ആദ്യ പ്രതിരോധം തലയുയർത്താം. ഇതു മറികടക്കാനായാൽ ജൂണ്‍ ആദ്യം 23,645നെ ലക്ഷ്യമാക്കും. പുതിയ കേന്ദ്ര മന്ത്രിസഭയെക്കുറിച്ചും ധനമന്ത്രിയെക്കുറിച്ചുമുള്ള വ്യക്തമായ ചിത്രം പുറത്തുവരുന്നതോടെ സൂചിക 24,609നെ കൈപ്പിടിയിലൊതുക്കാം. എംഎസിഡി ദുർബലം മറ്റു സാങ്കേതികവശങ്ങളിലേക്കു തിരിഞ്ഞാൽ മുൻവാരം സൂചിപ്പിച്ചപോലെ ആദ്യ ദിനത്തിൽ എംഎസിഡി ദുർബലാവസ്ഥയിൽനിന്നു മികവിലേക്കു പ്രവേശിച്ചതു ശുഭസൂചനയായി. സൂപ്പർ ട്രെൻഡ്, പരാബൊളിക്ക് എസ്എആർ എന്നിവയും ബുള്ളിഷായി. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ എന്നിവ ഓവർബോട്ടായത് ഫണ്ടുകളെ വാരമധ്യത്തിനുമുന്നേ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം. വീക്ലി ചാർട്ടിൽ അവ കൂടുതൽ കരുത്തുനേടാനുള്ള ശ്രമത്തിലാണ്. സെൻസെക്സിനെ 74,005ൽനിന്ന് ആഘോഷമാക്കി മാറ്റാൻ ആഭ്യന്തരഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ കാണിച്ച ഉത്സാഹം 75,000ലേക്കും തുടർന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 75,636ലേക്കും നയിച്ചു. മാർക്കറ്റ് ക്ലോസിംഗിൽ 75,410 പോയിന്റിലാണ്. വിപണി 73,418ലെ സപ്പോർട്ട് നിലനിർത്തുവോളം 76,518ലേക്കും തുടർന്ന് 77,627ലേക്കും ജൂണിൽ മുന്നേറാം. വിദേശഫണ്ടുകൾ വില്പന കുറച്ചതു രൂപയ്ക്കു കരുത്തായി. മൂല്യം 83.33ൽനിന്നു ശക്തിപ്രാപിച്ചു മുൻവാരം സൂചിപ്പിച്ച 83ലെ താങ്ങ് കടന്ന് 82.98ലേക്കു മികവു കാണിച്ചശേഷം 83.09ലാണ്. ആഭ്യന്തരഫണ്ടുകൾ നിക്ഷേപകർ ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകരാണ്. അവർ 6978 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മേയിലെ അവരുടെ മൊത്തം നിക്ഷേപം 40,798 കോടി രൂപയായി. ഏപ്രിലിൽ അവർ 44,186 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഇടപാടുകാർ കഴിഞ്ഞവാരം 4671 കോടിയുടെ നിക്ഷേപവും നടത്തി. രാജ്യാന്തര സ്വർണം ട്രോയ് ഒൗണ്‍സിന് 2415 ഡോളറിൽനിന്ന് 2325 ഡോളർ വരെ ഇടിഞ്ഞശേഷം 2333 ഡോളറിലാണ്. ഡെയ്ലി ചാർട്ട് സപ്പോർട്ട് മേഖലയിലാണെങ്കിലും പല സൂചികകളും ദുർബലാവസ്ഥയിൽ നീങ്ങുന്നതു മുന്നേറ്റത്തിനു തടസമാകാം. യുഎസ് വിപണി സജീവം യുഎസ് ഫെഡറൽ റിസർവ് പലിശയുടെ കാര്യത്തിൽ അന്തിമതീരുമാനം വൈകുന്നതിനിടെ, നാസ്ഡാക് സൂചിക റിക്കാർഡ് തലത്തിലേക്കു കയറി. ഡൗ ജോണ്‍സ്, എസ് ആൻഡ് പി എന്നിവ നേട്ടത്തിലാണ്. പണപ്പെരുപ്പം സെപ്റ്റംബറോടെ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന വിലയിരുത്തൽ അമേരിക്കൻ മാർക്കറ്റിനെ സജീവമാക്കി. പോയവാരം യുഎസ് വിപണിയിൽ ഫണ്ടുകൾ 9.9 ബില്യണ്‍ ഡോളർ നിക്ഷേപിച്ചു. ഒരു ബുൾ റാലിക്കുള്ള സാധ്യതകളിലേക്കാണു തൊട്ടു മുൻവാരത്തിലെ 4.1 ബില്യണിൽനിന്നുള്ള വർധന വിരൽചൂണ്ടുന്നത്.

Source link