WORLD
ഇസ്രയേല്‍ ലക്ഷ്യമാക്കി വീണ്ടും മിസൈലാക്രമണം; സയണിസ്റ്റ് കൂട്ടക്കൊലയ്ക്കുള്ള മറുപടിയെന്ന് ഹമാസ്
ടെൽ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. ടെൽ അവീവ് ലക്ഷ്യമിട്ടാണ് ആക്രമണം. തെക്കൻ ഗാസയിലെ റാഫയിൽ നിന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.ഇസ്രയേല്‍ നഗരമായ ടെൽ അവീവിൽ വൻ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക സേനയായ അൽ ഖസം ബ്രിഗേഡ് തങ്ങളുടെ ടെലഗ്രാം ചാനൽ വഴി അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ടെൽ അവീവ് ലക്ഷ്യമാക്കി ഹമാസ് ആക്രമണം നടത്തിയിരുന്നില്ല.
Source link