ചെറുദ്വീപിന്റെ തലവരമാറ്റി എ.ഐ; കിട്ടുന്നത് കോടികള്‍, സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ നേട്ടങ്ങളിലേക്ക് നടന്നുകയറി കരീബിയൻ ദ്വീപ്. കരീബിയൻ ബ്രിട്ടീഷ് വിദേശ ഭരണ പ്രദേശമായ ആൻഗ്വില്ലയുടെ തലവരതന്നെയാണ് എഐ മാറ്റി വരച്ചിരിക്കുന്നത്. കരീബിയനിലെ ഈ ചെറിയ ദ്വീപ് എ.ഐ. ഉപയോഗിച്ച് സമ്പാദിക്കുന്നത് കോടികളാണ്. “.ai” എന്നതിൽ അവസാനിക്കുന്ന ഇൻ്റർനെറ്റ് വിലാസങ്ങൾക്കായി ഓരോ രജിസ്‌ട്രേഷനിൽ നിന്നും ഫീസ് ഈടാക്കി ദ്വീപ് 32 മില്യൺ ഡോളറാണ് (265 കോടി) വരുമാനമായി നേടിയത്. ജപ്പാന്റെ “.jp” എന്നതിനും ഫ്രാൻസിന്റെ “.fr” എന്നതിനും സമാനമായി ദ്വീപിന് നൽകിയിരിക്കുന്ന ഡൊമെയ്ൻ നാമമാണ് “.ai”. ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികൾക്കിടയിൽ ആൻഗ്വിലയുടെ കൺട്രി കോഡായ .ai പ്രിയപ്പെട്ടതായി മാറിയെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐഎംഎഫ്) ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. 2022 നവംബറിൽ ചാറ്റ് ജിപിടിയുടെ വരവോടെ .ai ഡൊമെയ്ൻ നാമത്തിനായുള്ള രജിസ്ട്രേഷനുകൾ ഗണ്യമായി വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2022ൽ രജിസ്‌ട്രേഷൻ 144,000 ആയിരുന്നത് 2023ൽ 354,000 ആയി ഉയർന്നു.
Source link