CINEMA

അന്ന് പ്രതിഷേധത്തിന്റെ പേരിൽ സ്കോളർഷിപ്പ് വരെ വെട്ടിക്കുറച്ചു, ഇന്ന് ലോകത്തിന്റെ നെറുകയിൽ ഈ സംവിധായിക

അന്ന് പ്രതിഷേധത്തിന്റെ പേരിൽ സ്കോളർഷിപ്പ് വരെ വെട്ടിക്കുറച്ചു, ഇന്ന് ലോകത്തിന്റെ നെറുകയിൽ ഈ സംവിധായിക | life journey of Payal Kapadia

അന്ന് പ്രതിഷേധത്തിന്റെ പേരിൽ സ്കോളർഷിപ്പ് വരെ വെട്ടിക്കുറച്ചു, ഇന്ന് ലോകത്തിന്റെ നെറുകയിൽ ഈ സംവിധായിക

മനോരമ ലേഖിക

Published: May 26 , 2024 02:02 PM IST

Updated: May 26, 2024 04:29 PM IST

2 minute Read

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മലയാളം–ഹിന്ദി ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ, ചിത്രത്തിലെ നടിമാരായ ദിവ്യപ്രഭ, ഛായ കദം, കനി കുസൃതി എന്നിവർക്കൊപ്പം (Photo by LOIC VENANCE / AFP)

കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായിക എന്ന നിലയിൽ ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുകയാണ് പായൽ കപാഡിയ ഇന്ന്. അവരുടെ നേട്ടങ്ങൾക്കൊപ്പം ഭൂതകാലവും ചർച്ചയാക്കപ്പെടുന്നുണ്ട് ഇപ്പോൾ. . 
 

പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും പായൽ കപാഡിയ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ടെലിവിഷൻ നടനും രാഷ്ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ ആയി നിയമിച്ചതിനെതിരെയാണ് പായൽ കപാഡിയ പ്രതിഷേധിച്ചത്.  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ (139 ദിവസം) പ്രതിഷേധമായിരുന്നു അത്. പ്രതിഷേധ സൂചകമായി കപാഡിയ ക്ലാസുകൾ ബഹിഷ്കരിച്ചതിനെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് പായലിന്റെ സ്കോളർഷിപ്പ് വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര മേളകളിലൊന്നായ കാൻസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ നേട്ടവുമായി തലയുയർത്തിപിടിച്ചു നിൽക്കുയാണ് പായൽ കപാഡിയ. 
 

നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു സാക്ഷ്യം വഹിച്ച പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമാണ് പായൽ കപാഡിയ നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയമിതനായ ചൗഹാന്റെ അടിസ്ഥാന യോഗ്യതയുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ചിരുന്നു. 2015 ഓഗസ്റ്റ് 5 ന്, പ്രതിഷേധത്തിന്റെ 68ാം ദിനത്തിൽ വിദ്യാർഥികൾ ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുകയും വികാരാധീനമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്നത്തെ ഡയറക്ടർ പ്രശാന്ത് പത്രാബെ 2008 ബാച്ച് ഹോസ്റ്റൽ ഒഴിയാൻ നോട്ടിസ് നൽകി. കൂടാതെ അവരുടെ സിനിമാ പ്രോജക്ടുകളുടെ വിലയിരുത്തലിനായി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കപാഡിയ ഉൾപ്പെടെ 35 വിദ്യാർഥികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും അതേത്തുടർന്ന് വിദ്യാർഥികൾക്ക് അച്ചടക്ക നടപടി നേരിടേണ്ടിവരികയും ഫോറിൻ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു.
 

പിന്നീട് കപാഡിയയുടെ ഹ്രസ്വചിത്രമായ ‘ആഫ്റ്റർനൂൺ ക്ലൗഡ്‌സ്’ 2017 ലെ എഴുപതാമത് കാൻ ഇന്റർനാഷനൽ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഇടം നേടിയത്തോടെ എഫ്‌ടിഐഐ കപാഡിയയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. കാനിലേക്കുള്ള കപാഡിയയുടെ യാത്രാ ചെലവ് വഹിക്കാൻ എഫ്‌ടിഐഐ സമ്മതിക്കുകയും ചെയ്തു. പായൽ കപാഡിയ സംവിധാനം ചെയ്ത എ നൈറ്റ് ഓഫ് നോയിങ് നതിങ് 2021 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള “പ്രിക്സ് ഡു ഡോക്യുമെന്ററി’ അവർ നേടിയിരുന്നു. 2024 ലെ കാനിൽ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രത്തിന് ഗ്രാൻഡ് പ്രിക്സ് നേടി എഫ്‌ടിഐഐയ്ക്ക് കൂടി അഭിമാനിക്കാനുള്ള നേട്ടം സമ്മാനിച്ചിരിക്കുകയാണ് ഈ സംവിധായിക.
 

മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരവിഭാഗമായ ഗോൾഡൻ പാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഗോൾഡൻ പാം കഴിഞ്ഞാൽ ഫെസ്റ്റിവലിലെ ഏറ്റവും മൂല്യമേറിയ പുരസ്കാരമാണ് ഗ്രാൻഡ് പ്രിക്സ്. പായൽ കപാഡിയയുടെ ചരിത്ര നേട്ടം മലയാള സിനിമയെ സംബന്ധിച്ചും അഭിമാന നേട്ടമാണ്. മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തില്‍ പ്രധാന താരങ്ങളായത്. ഗ്രേറ്റ ഗെർവിഗ്, ഇബ്രു സെയ്ലാൻ, ഇവ ഗ്രീൻ, നദീൻ ലബാക്കി, ഹിറോകാസു കൊറീ ഇഡ, ലില്ലി ഗ്ലാഡ്സ്റ്റൺ തുടങ്ങീ ലോക സിനിമയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദർശനത്തിൽ തന്നെ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

English Summary:
life journey of Payal Kapadia

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-viral mo-entertainment-common-malayalammovienews 7botrj62qugk67omo2f88bkgg7 mo-entertainment-common-viralnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-cannesfilmfestival


Source link

Related Articles

Back to top button