‘സര്‍പ്രൈസിന് തയ്യാറായിക്കോളൂ’,  ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള


ടെഹ്‌റാന്‍: എട്ടാം മാസവും ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരേ വെല്ലുവിളിയുമായി ഹിസ്ബുള്ള. ഇസ്രയേല്‍ ഹിസ്ബുള്ളയുടെ സര്‍പ്രൈസിനായി തയ്യറായിരുന്നോളാന്‍ ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുള്ള ടെലിവിഷന്‍ സന്ദേശത്തില്‍ അറിയിച്ചു. ലെബനന്‍ വിമോചനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു ഹസന്‍ നസ്‌റുള്ള.കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി തുടരുകയാണ്. എന്നാല്‍ ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്‌റുള്ള ചൂണ്ടിക്കാട്ടി.


Source link

Exit mobile version