കോട്ടയം: ചങ്ങനാശേരി അസംപ്ഷൻ കോളജിൽ ഡിഗ്രി, പിജി സ്പോർട്സ് ഹോസ്റ്റലിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, നെറ്റ് ബോൾ, സോഫ്റ്റ്ബോൾ, ബേസ് ബോൾ, സൈക്ലിംഗ്, ബോൾ ബാഡ്മിന്റണ്‍ ഇനങ്ങളിലേക്കാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, പഠനം, പരിശീലനം എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഈ മാസം 27ന് രാവിലെ 10 മണിക്ക് കോളജിൽ എത്തുക. വിവരങ്ങൾക്ക്: 9447230990, 9447306468.
Source link