ഐപിഎൽ ചാന്പ്യന് `20 കോടി
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണ് ചാന്പ്യൻ ടീമിന് സമ്മാനത്തുകയായി ലഭിക്കുക 20 കോടി രൂപ. ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരാകുന്ന ടീമിനും ലഭിക്കും കോടികൾ. 13 കോടി രൂപയാണ് രണ്ടാം സ്ഥാനക്കാർക്ക്. ക്വാളിഫയർ രണ്ടിൽ പരാജയപ്പെട്ട് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് ഏഴ് കോടിയും പ്ലേ ഓഫ് എലിമിനേറ്ററിൽ പരാജയപ്പെട്ട് നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 6.5 കോടി രൂപയും ലഭിക്കും. ഓറഞ്ച് ക്യാപ് (ഏറ്റവും കൂടുതൽ റണ്‍സ്), പർപ്പിൾ ക്യാപ് (ഏറ്റവും കൂടുതൽ വിക്കറ്റ്) നേടുന്ന താരങ്ങൾക്ക് 15 ലക്ഷം വീതമാണ് സമ്മാനത്തുക. എമേർജിംഗ് പ്ലെയർ ഓഫ് ദ ടൂർണമെന്റാകുന്ന കളിക്കാരന് 20 ലക്ഷം രൂപ ലഭിക്കും.
Source link