CINEMA

എന്റെ പ്രിയ കൂട്ടുകാരാ: ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസയുമായി മോഹൻലാൽ

എന്റെ പ്രിയ കൂട്ടുകാരാ: ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസയുമായി മോഹൻലാൽ | Mohanlal Antony Perumbavoor

എന്റെ പ്രിയ കൂട്ടുകാരാ: ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസയുമായി മോഹൻലാൽ

മനോരമ ലേഖകൻ

Published: May 25 , 2024 03:47 PM IST

1 minute Read

മോഹൻലാലിനും ശാന്തി ആന്റണിക്കുമൊപ്പം മോഹൻലാല്‍

നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകളും വിവാ​ഹ വാർഷികാശംസകളും നേർന്ന് നടൻ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആന്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!..ഒരുമിച്ചുള്ള മറ്റൊരു വർഷം കൂടി ആഘോഷിക്കുന്ന ശാന്തിക്കും ആന്റണിക്കും വിവാ​ഹ വാർഷികാശംസകളും നേരുന്നു. നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടേ… – മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ, മോഹൻലാൽ – ആന്റണി പെരുമ്പാവൂർ കൂട്ടുക്കെട്ടിൽ നിരവധി സിനിമകൾ സൂപ്പർ ഹിറ്റായിട്ടുണ്ട്.  മോഹൻലാലിന്റെ സാരഥിയായെത്തി ഇന്ന് ആശീർവാദ് സിനിമാസിന്റെ അമരക്കാരനാണ്  ആന്റണി പെരുമ്പാവൂർ. ഏറ്റവും ഒടുവിൽ  ‘നേര്’ എന്ന ചിത്രമാണ് മോഹൻലാലിനായി ആന്റണി നിർമിച്ചത്. 

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഉയർച്ച താഴ്ചകളെല്ലാം അടുത്തുനിന്നു കണ്ട, ജയ-പരാജയങ്ങളിൽ കൂടെ നിന്ന സുഹൃത്താണ് ആന്റണി. ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് ആന്റണി പെരുമ്പാവൂരിന്റെ ഏറ്റവും പുതിയ പ്രോജക്ട്.

മോഹൻലാൽ സംവിധായകനാകുന്ന ബറോസും നിർമിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും.

English Summary:
Mohanlal’s birthday wish for Antony Perumbavoor

7rmhshc601rd4u1rlqhkve1umi-list 46t39sthgf545stbn3jk7jd4fg mo-entertainment-movie-mohanlal mo-entertainment-movie-antony-perumbavoor mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button