WORLD
എല്ലാ തൊഴിലും എ.ഐ. ഇല്ലാതാക്കും, വേണ്ടതെല്ലാം കിട്ടും, നമ്മള്‍ വെറുതെ ഇരുന്നാല്‍ മതി -മസ്‌ക്
ന്യൂഡല്‍ഹി: നിര്‍മിതബുദ്ധി (എ.ഐ.) കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. എന്നാല്‍, അത് ഒരു മോശം പ്രവണതയായി കാണുന്നില്ലെന്നും മസ്‌ക് പറഞ്ഞു. ഭാവിയില്‍ തൊഴില്‍ എന്നത് ഒരു അവശ്യസംഗതിയാകില്ലെന്ന് മസ്‌ക് പ്രവചിച്ചു. വിവ ടെക്ക് ഇവന്റില്‍ വീഡിയോ കോള്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിവേണമെങ്കില്‍ ഹോബിപോലെ ചെയ്യാം. അല്ലാത്തപക്ഷം നിങ്ങള്‍ക്കാവശ്യമായ ചരക്കുകളും സേവനങ്ങളും എ.ഐ.യും റോബോട്ടുകളും എത്തിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഈ പ്രവണത വിജയിക്കണമെങ്കില്‍ ‘സാര്‍വത്രിക ഉന്നത വരുമാനം’ ആവശ്യമാണ്. എന്നാല്‍ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കിയില്ല.
Source link