മാളികപ്പുറം ടീം വീണ്ടും; ‘സുമതി വളവ്’ വരുന്നു; ദേവനന്ദയും അർജുൻ അശോകനും

മാളികപ്പുറം ടീം വീണ്ടും; ‘സുമതി വളവ്’ വരുന്നു; ദേവനന്ദയും അർജുൻ അശോകനും | Sumathi Valavu Movie
മാളികപ്പുറം ടീം വീണ്ടും; ‘സുമതി വളവ്’ വരുന്നു; ദേവനന്ദയും അർജുൻ അശോകനും
മനോരമ ലേഖകൻ
Published: May 25 , 2024 11:28 AM IST
1 minute Read
സിനിമയുടെ ടൈറ്റിൽ റിലീസ് ചടങ്ങില്‍ നിന്നും
‘മാളികപ്പുറ’ത്തിന്റെ വിജയത്തിനു ശേഷം സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘സുമതി വളവ്’. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽമുരളി കുന്നുംപുറത്ത് നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നടന്നു. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ് അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട് :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ, മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പിആർഓ: പ്രതീഷ് ശേഖർ.
English Summary:
Makers of Malikappuram announce their next film with Arjun Ashokan; here’s all about the project
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1jsc62v35d3cmqd82i8220njtb mo-entertainment-titles0-malikappuram
Source link