പാപ്പുവ ന്യൂഗിനിയയിൽ മണ്ണിടിച്ചിൽ; ഒട്ടേറെപ്പേർ മരിച്ചതായി സംശയം
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ ഒട്ടേറെപ്പേർ മരിച്ചതായി അനുമാനം. മരണവും പരിക്കുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ ലഭ്യമല്ല. നൂറിലധികം വീടുകൾ മണ്ണിനടിയിലായെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ദ്വീപ് രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് എൻഗ പ്രവിശ്യയിലെ മലനിരകളിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് 600 കിലോമീറ്റർ ദൂരെയാണ്അപകടസ്ഥലം. രക്ഷാപ്രവർത്തകരെ മേഖലയിലേക്ക് അയച്ചതായി പാപ്പുവ പ്രധാനമന്ത്രി ജയിംഗ് മരാപ്പ അറിയിച്ചു.
Source link