SPORTS

വ​​ൻ തോ​​ൽ​​വി​​ക​​ൾ…


ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2024 സീ​​സ​​ണ്‍ കി​​രീ​​ടം ആ​​ർ​​ക്കെ​​ന്നു മാ​​ത്ര​​മാ​​ണ് ഇ​​നി അ​​റി​​യേ​​ണ്ട​​ത്. ഞാ​​യ​​റാ​​ഴ്ച​​ത്തെ ഫൈ​​ന​​ലോ​​ടെ 2024 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ന് തി​​ര​​ശീ​​ല വീ​​ഴും. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക​​യ്ക്ക് ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ ക​​ളി​​ക്കാ​​രെ ലേ​​ലം​​കൊ​​ണ്ട സീ​​സ​​ണ്‍ ആ​​യി​​രു​​ന്നു 2024. ഓ​​സ്ട്രേ​​ലി​​യ​​ൻ പേ​​സ​​ർ​​മാ​​രാ​​യ പാ​​റ്റ് ക​​മ്മി​​ൻ​​സി​​നെ 20.5 കോ​​ടി രൂ​​പ​​യ്ക്ക് സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും, മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​നെ 24.75 കോ​​ടി രൂ​​പ​​യ്ക്ക് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ലേ​​ലം. കോ​​ടി​​ക​​ൾ മു​​ട​​ക്കി ക​​ളി​​ക്കാ​​രെ സ്വ​​ന്ത​​മാ​​ക്കി​​യ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ​​ക്ക് പൈ​​സ വ​​സൂ​​ലാ​​യോ…? 2024 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ വി​​ല​​യേ​​റി​​യ ക​​ളി​​ക്കാ​​രി​​ൽ തി​​ക​​ഞ്ഞ പ​​രാ​​ജ​​യ​​മാ​​യ​​വ​​രെക്കു​​റി​​ച്ച്… മാ​​ക്സ്‌​വെ​ൽ (11 കോ​​ടി) ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് 2024 സീ​​സ​​ണി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ദു​​ര​​ന്ത​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​ൾ റൗ​​ണ്ട​​ർ ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ. 11 കോ​​ടി രൂ​​പ​​യാ​​ണ് നി​​ല​​വി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു മാ​​ക്സ്‌​വെ​​ല്ലി​​നു ന​​ൽ​​കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​തു​​ക​​യ്ക്കു​​ള്ള പ്ര​​ക​​ട​​നം ഓ​​സീ​​സ് താ​​രം 2024 സീ​​സ​​ണി​​ൽ കാ​​ഴ്ച​​വ​​ച്ചി​​ല്ല. ര​​ണ്ടു ത​​വ​​ണ ഗോ​​ൾ​​ഡ​​ൻ ഡ​​ക്കാ​​യ​​ത് ഉ​​ൾ​​പ്പെ​​ടെ ആ​​കെ നാ​​ല് പ്രാ​​വ​​ശ്യം പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​കു​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തും ഇ​​തോ​​ടെ മാ​​ക്സ്‌​വെ​​ൽ എ​​ത്തി. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 18 ത​​വ​​ണ മാ​​ക്സ്‌​വെ​​ൽ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി. ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന് ഒ​​പ്പം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പൂ​​ജ്യം എ​​ന്ന റി​​ക്കാ​​ർ​​ഡ് പ​​ങ്കി​​ടു​​ക​​യാ​​ണ് ഓ​​സീ​​സ് താ​​രം. 2024 സീ​​സ​​ണി​​ൽ 10 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് മാ​​ക്സ്‌​വെ​​ൽ നേ​​ടി​​യ​​ത് 5.78 ശ​​രാ​​ശ​​രി​​യി​​ൽ 52 റ​​ണ്‍​സ്, വീ​​ഴ്ത്തി​​യ​​ത് ആ​​റ് വി​​ക്ക​​റ്റും. മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് (24.75 കോ​​ടി) കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 24.75 കോ​​ടി മു​​ട​​ക്കി​​യെ​​ങ്കി​​ലും അ​​തി​​നെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​ൻ ഈ ​​ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന് ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ല്ല. ക്വാ​​ളി​​ഫ​​യ​​ർ ഒ​​ന്നി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന് എ​​തി​​രേ നാ​​ല് ഓ​​വ​​റി​​ൽ 34 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​താ​​ണ് സ്റ്റാ​​ർ​​ക്കി​​ന്‍റെ ശ്ര​​ദ്ധേ​​യ പ്ര​​ക​​ട​​നം. ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഫൈ​​ന​​ൽ​​കൂ​​ടി സ്റ്റാ​​ർ​​ക്കി​​ന് മു​​ന്നി​​ൽ ബാ​​ക്കി​​യു​​ണ്ട്. 4/33 ആ​​ണ് സീ​​സ​​ണി​​ലെ മി​​ക​​ച്ച ബൗ​​ളിം​​ഗ്. 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 15 വി​​ക്ക​​റ്റ് മാ​​ത്ര​​മാ​​ണ് വീ​​ഴ്ത്തി​​യ​​ത്. 11.07 ആ​​ണ് ഇ​​ക്കോ​​ണ​​മി. ഇ​​തു​​വ​​രെ 233 പ​​ന്ത് ഈ ​​സീ​​സ​​ണി​​ൽ ക​​മ്മി​​ൻ​​സ് എ​​റി​​ഞ്ഞു. ഓ​​രോ പ​​ന്തി​​നും 10.62 ല​​ക്ഷം വീ​​ത​​മാ​​ണ് ഇ​​തു​​വ​​രെ ല​​ഭി​​ച്ച​​ത്. ഫൈ​​ന​​ലി​​ൽ പ​​ര​​മാ​​വ​​ധി 24 പ​​ന്ത് കൂ​​ടി​​യേ സ്റ്റാ​​ർ​​ക്ക് എ​​റി​​യൂ. അ​​ങ്ങ​​നെ നോ​​ക്കി​​യാ​​ൽ സ്റ്റാ​​ർ​​ക്കി​​ന്‍റെ ഒ​​രു പ​​ന്തി​​ന് 9.63 ല​​ക്ഷം രൂ​​പ. അ​​ത്ര​​യ്ക്ക് വി​​ല​​മ​​തി​​പ്പു​​ള്ള പ​​ന്തു​​ക​​ള​​ല്ല സ്റ്റാ​​ർ​​ക്ക് ഇ​​തു​​വ​​രെ എ​​റി​​ഞ്ഞ​​ത്. ഡാ​​രെ​​ൽ മി​​ച്ച​​ൽ (14 കോ​​ടി) ന്യൂ​​സി​​ല​​ൻ​​ഡ് ഓ​​ൾ റൗ​​ണ്ട​​ർ ഡാ​​രെ​​ൽ മി​​ച്ച​​ലി​​നെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 14 കോ​​ടി രൂ​​പ​​യ്ക്ക്. 2023 ഐ​​സി​​സി ലോ​​ക​​ക​​പ്പി​​ൽ മി​​ന്നും പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കാം ചെ​​ന്നൈ ഇ​​ത്ര​​യും തു​​ക മി​​ച്ച​​ലി​​നാ​​യി മു​​ട​​ക്കാ​​ൻ കാ​​ര​​ണം. ഏ​​താ​​യാ​​ലും 2024 ഐ​​പി​​എ​​ല്ലി​​ൽ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 318 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ഡാ​​രെ​​ൽ മി​​ച്ച​​ൽ നേ​​ടി​​യ​​ത്. 63 റ​​ണ്‍​സാ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ. സ്ട്രൈ​​ക്ക് റേ​​റ്റ് 142.60ഉം ​​ശ​​രാ​​ശ​​രി 28.91ഉം. ​​ആ​​റ് ഓ​​വ​​ർ ബൗ​​ൾ ചെ​​യ്ത മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് ഒ​​രു വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. ചു​​രു​​ക്ക​​ത്തി​​ൽ 318 റ​​ണ്‍​സും ഒ​​രു വി​​ക്ക​​റ്റും നേ​​ടു​​ന്ന​​തി​​നാ​​യി ഡാ​​രെ​​ൽ മി​​ച്ച​​ലി​​ന് സി​​എ​​സ്കെ ന​​ൽ​​കേ​​ണ്ടി​​വ​​ന്ന​​ത് 14 കോ​​ടി രൂ​​പ! റി​​സ്വി മു​​ത​​ൽ പ​​ടി​​ക്ക​​ൽ വ​​രെ ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ അ​​ണ്‍​ക്യാ​​പ്ഡ് താ​​ര​​മാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ സ​​മീ​​ർ റി​​സ്വി. 8.4 കോ​​ടി രൂ​​പ​​യാ​​ണ് റി​​സ്വി​​ക്കാ​​യി സി​​എ​​സ്കെ മു​​ട​​ക്കി​​യ​​ത്. എ​​ട്ട് മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ റി​​സ്വി 12.75 ശ​​രാ​​ശ​​രി​​യി​​ൽ 51 റ​​ണ്‍​സ് മാ​​ത്ര​​മേ നേ​​ടി​​യു​​ള്ളൂ. 14 കോ​​ടി മു​​ട​​ക്കി ചെ​​ന്നൈ സ്വ​​ന്ത​​മാ​​ക്കി​​യ ദീ​​പ​​ക് ച​​ഹ​​റും തി​​ക​​ഞ്ഞ പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. എ​​ട്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ച് വി​​ക്ക​​റ്റാ​​ണ് ച​​ഹ​​റി​​ന്‍റെ പ്ര​​ക​​ട​​നം. 8.25 കോ​​ടി മു​​ട​​ക്കി സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് സ്വ​​ന്ത​​മാ​​ക്കി​​യ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ (നാ​​ല് മ​​ത്സ​​രം 64 റ​​ണ്‍​സ്), 8.50 കോ​​ടി മു​​ട​​ക്കി സ​​ണ്‍​റൈ​​സേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കി​​യ രാ​​ഹു​​ൽ ത്രി​​പാ​​ഠി (അ​ഞ്ച് മ​​ത്സ​​രം 92 റ​​ണ്‍​സ്), എ​​ട്ട് കോ​​ടി മു​​ട​​ക്കി പ​​ഞ്ചാ​​ബ് കിം​​ഗ്സ് സ്വ​​ന്ത​​മാ​​ക്കി​​യ റി​​ലീ റൂ​​സോ (എ​​ട്ട് മ​​ത്സ​​രം 211 റ​​ണ്‍​സ്), 7.75 കോ​​ടി​​ക്ക് ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​ലെ​​ത്തി​​യ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ (ഏ​​ഴ് മ​​ത്സ​​രം 38 റ​​ണ്‍​സ്), 6.50 കോ​​ടി പ്ര​​തി​​ഫ​​ലം കൈ​​പ്പ​​റ്റു​​ന്ന ആ​​ൻ‌​റി​​ക് നോ​​ർ​​ക്കി​​യ (ആ​​റ് മ​​ത്സ​​രം ഏ​​ഴ് വി​​ക്ക​​റ്റ്) എ​​ന്നി​​വ​​രെ​​ല്ലാം ഈ ​​സീ​​സ​​ണി​​ലെ വ​​ൻ തോ​​ൽ​​വി​​ക​​ളാ​​ണ്… അ​​ൽ​​സാ​​രി ജോ​​സ​​ഫ് (11.5 കോ​​ടി) ബാ​​റ്റിം​​ഗ് വ​​ശ​​മു​​ള്ള പേ​​സ് ബൗ​​ള​​ർ എ​​ന്ന നി​​ല​​യി​​ലാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​ര​​മാ​​യ അ​​ൽ​​സാ​​രി ജോ​​സ​​ഫി​​നെ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 11.5 കോ​​ടി രൂ​​പ​​യാ​​ണ് അ​​ൽ​​സാ​​രി​​ക്കാ​​യി ആ​​ർ​​സി​​ബി മു​​ട​​ക്കു​​ന്ന​​ത്. മാ​​ക്സ്‌വെ​​ല്ലി​​നെപ്പോ​​ലെ ആ​​ർ​​സി​​ബി​​യു​​ടെ വ​​ൻ ഫ്ളോ​​പ്പാ​​യി​​രു​​ന്നു അ​​ൽ​​സാ​​രി ജോ​​സ​​ഫ്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് 2024 സീ​​സ​​ണി​​ൽ അ​​ൽ​​സാ​​രി ജോ​​സ​​ഫ് ഇ​​റ​​ങ്ങി​​യ​​ത്. നേ​​ടി​​യ​​ത് ഒ​​രു വി​​ക്ക​​റ്റ് മാ​​ത്ര​​വും. 11.90 ആ​​ണ് ഈ ​​സീ​​സ​​ണി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പേ​​സ​​റി​​ന്‍റെ ഇ​​ക്കോ​​ണ​​മി.


Source link

Related Articles

Back to top button