ന്യൂയോർക്കിലും തരംഗമായി ടർബോ. ഏറ്റെടുത്ത് മലയാളികൾ | turbo-movie-mammootty-viral-newyork-usa
ന്യൂയോർക്കിലും തരംഗമായി ടർബോ. ഏറ്റെടുത്ത് മലയാളികൾ
മനോരമ ലേഖിക
Published: May 24 , 2024 03:51 PM IST
1 minute Read
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ടർബോ ലോകം മുഴുവനുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടുന്നു. ഇന്ത്യയിൽ മാത്രമല്ല, റീലീസായ മറ്റുരാജ്യങ്ങളിലും നല്ല പ്രതികരണമാണ് ടർബോ നേടുന്നത്. അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം സിനിമ പ്രദർശിപ്പിച്ചത് ആസ്വദിക്കുന്ന മലയാളികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘മമ്മൂക്കയുടെ അത്യുഗ്രൻ പ്രകടനം’ ‘ഈ പ്രായത്തിലും മമ്മൂട്ടി എങ്ങനെ ഇതെല്ലാം ചെയ്യുന്നു’ എന്നിങ്ങനെ കമന്റുകളാണ് പ്രേകഷകർ പറയുന്നത്. കേരളത്തിൽ റെക്കോർഡ് കലക്‌ഷനുമായാണ് ‘ടർബോ’യുടെ തേരോട്ടം തുടങ്ങിയത്. ആദ്യ ദിനം ചിത്രം നേടിയത് 6.2 കോടിയായിരുന്നു.
ജീപ്പ് ഡ്രൈവറായ ജോസേട്ടായായി എത്തിയ മമ്മൂട്ടിയുടെ കഠിനാധ്വാനവും കരിഷ്മയും ഓരോ സിനിമയ്ക്ക് ശേഷവും കൂടുതൽ ആകര്ഷകമാകുകയാണ്. വലിയ സ്‌ക്രീനിൽ വൻ മാസ്സ് രംഗങ്ങൾ കാണാൻ ജനത്തിരക്കാണ് തീയറ്ററുകളിൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’.
English Summary:
Mammootty’s latest movie Turbo is winning the hearts of the audience all over the world.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-midhunmanuelthomas mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-mammootty 4pjqhul823hfkqk2td8ebjtghq f3uk329jlig71d4nk9o6qq7b4-list
Source link