ഗ്ലാമർ ചിത്രങ്ങളുമായി അനസൂയ ഭരദ്വാജ്; നാൽപതുകാരിയെന്ന് പറയില്ലെന്ന് ആരാധകർ
ഗ്ലാമർ ചിത്രങ്ങളുമായി അനസൂയ ഭരദ്വാജ്; നാൽപതുകാരിയെന്ന് പറയില്ലെന്ന് ആരാധകർ |Anasuya bharadwaj Glamour Photos
ഗ്ലാമർ ചിത്രങ്ങളുമായി അനസൂയ ഭരദ്വാജ്; നാൽപതുകാരിയെന്ന് പറയില്ലെന്ന് ആരാധകർ
മനോരമ ലേഖകൻ
Published: May 24 , 2024 03:03 PM IST
1 minute Read
അനസൂയ ഭരദ്വാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ
നടി അനസൂയ ഭരദ്വാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഭർത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കൾക്കുമൊപ്പം അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്
നാൽപതുകളിലേക്കു കടക്കുന്ന അനസൂയയെ കണ്ടാൽ പ്രായം തോന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുപ്പത്തിയൊൻപതുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല. ഷൂട്ടിങ് ഇല്ലെങ്കിൽ എല്ലാ ദിവസവും ജിം പരിശീലനം നിർബന്ധമാണ്.
സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു.
തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.
‘പുഷ്പ 2’ ആണ് നടിയുടെ പുതിയ റിലീസ്. ദാക്ഷായണി എന്ന നെഗറ്റിവ് റോളിലാണ് അനസൂയ എത്തുന്നത്.
English Summary:
Anasuya Bharadwaj Raising Temperature in Short Dress: Glamour Photos
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 5k6ue60ujc3rovbpbrfgkk5flu f3uk329jlig71d4nk9o6qq7b4-list mo-entertainment-telivision-anasuyabhradwaj mo-entertainment-common-gossipnews
Source link