ഔഡി ക്യു7 ബോള്‍ഡ് എഡിഷന് വിപണിയില്‍

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജിലെത്തുന്ന ഔഡി ക്യു7 ബോള്‍ഡ് എഡിഷന് പുറത്തിറക്കി. 97,84,000 രൂപയാണ് ഷോറൂം വില. പരിമിതമായ യൂണിറ്റുകള്‍ മാത്രമെ ഔഡി ക്യു7 ബോള്‍ഡ് എഡിഷന്റേതായി ലഭ്യമാകുകയുള്ളൂ. ഗ്ലേസിയര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവറ ബ്ലൂ, സമുറായ് ഗ്രേ എന്നീ നാലു നിറങ്ങളില്‍ ക്യു7 ബോള്‍ഡ് എഡിഷന് ലഭ്യമാണ്. ക്വാട്രോ ഓള് വീല്‍ ഡ്രൈവ് സിസ്റ്റവും ഓട്ടോ, ഡൈനാമിക്, കംഫര്‍ട്ട്, എഫിഷന്‍സി, ഓള് റോഡ്, ഓഫ്റോഡ്, ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ ഏഴു ഡ്രൈവ് മോഡുകളില്‍ എസ്യുവി ലഭ്യമാണ്. സുരക്ഷയ്ക്കായി ഈ എസ്യുവിയില് എട്ട് എയര്‍ബാഗുകളും 360 ഡിഗ്രി കാമറയോടുകൂടിയ പാര്‍ക്ക് അസിസ്റ്റ് പ്ലസും ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്.

Source link