CINEMA

കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ്; ‘ഗുരുവായൂർ’ മേക്കിങ് വിഡിയോ

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗുരുവായൂര്‍ അമ്പലനടയില്‍ തിയറ്ററില്‍ വന്‍ വിജയം നേടുമ്പോള്‍ ചിത്രത്തില്‍ കയ്യടി മുഴുവന്‍  ഗുരുവായൂര്‍ അമ്പലത്തിന്‍റെ സെറ്റിനാണ്. ഇപ്പോഴിതാ ഗുരുവായൂർ സെറ്റ് നിർമാണത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.  

കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ് എന്ന തലക്കെട്ടോടെയാണ് സെറ്റ് നിര്‍മ്മാണ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെറും 45 ദിവസം കൊണ്ട് ഒറിജിനലിനോട് കിട പിടിക്കുന്ന സെറ്റ് ഒരുക്കിയതിന്റെ ക്രെഡിറ്റ് കലാസംവിധായകനായ സുനിൽ കുമാരനാണ്. 

നാലു കോടിയോളം മുടക്കിയാണ്  ഗുരുവായൂര്‍ അമ്പലത്തിന്‍റെ സെറ്റ് തീര്‍ത്തത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
തിയറ്ററുകളിലും ചിത്രം മികച്ച പ്രതികരണംനേടി മുന്നേറുകയാണ്. ബോക്സ്ഓഫിസിൽ 50 കോടി കലക്‌ഷൻ സിനിമ പിന്നിട്ടിരുന്നു.

English Summary:
Guruvayoorambala Nadayil Set: Making Video


Source link

Related Articles

Back to top button