റഷ്യൻ മിസൈൽ; ഹർകീവിൽ ആറു മരണം
കീവ്: യുക്രെയ്നിലെ ഹർകീവ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ സേന ദിവസം 15 തവണയെങ്കിലും നഗരത്തെ ആക്രമിക്കുന്നതായി യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. നഗരവാസികൾ പുറത്തിറങ്ങരുതെന്നാണു നിർദേശം. റെയിൽവേ ശൃംഖലയെ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. പരിക്കേറ്റവരിൽ റെയിൽവേ ജീവനക്കാരുമുണ്ട്. ഈ മാസത്തിന്റെ തുടക്കം മുതൽ റഷ്യൻ സേന ഹർകീവ് നഗരത്തെ ആക്രമിക്കുന്നുണ്ട്. കിഴക്കൻ ഡോൺബാസിനു പുറമേ മറ്റൊരു യുദ്ധമുന്നണികൂടി തുറന്നത് യുക്രെയ്ൻ സേനയ്ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു.
Source link