പുതിയ സര്‍ക്കാരിന് ബംപർ ലോട്ടറി!
മുംബൈ: ആർബിഐയിൽനിന്ന് ഒരു സാന്പത്തിക വർഷം സർക്കാരിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ 2.1 ലക്ഷം കോടിയുടെ ലാഭവിഹിതം വഴി, സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കാനും വികസന പദ്ധതികൾക്കു പണം വിനിയോഗിക്കാനും കഴിയുമെന്നു തിരിച്ചറിഞ്ഞതാണു വിപണിയുടെ കുതിപ്പിന്റെ രഹസ്യം. നിക്ഷേപ പദ്ധതികളേറെയും സർക്കാർ കടപ്പത്ര ആദായവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പരോക്ഷമായ നിരക്ക് കുറയ്ക്കലിനു സമാനമായി ആർബിഐയുടെ നടപടിയെ വിലയിരുത്താം. അടിസ്ഥാനസൗകര്യ മേഖലയിൽ കൂടുതൽ തുക ചെലവിടാനും ധനക്കമ്മി കുറച്ചുനിർത്താനും ഈ തുക സഹായകമാകും. കരുതൽ ധനശേഖരം 6.5 ശതമാനം ഉയർത്തിയശേഷം ബാക്കിയുള്ള തുകയാകും ആർബിഐ സർക്കാരിനു കൈമാറുക. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2019 മുതൽ 2022വരയുള്ള കാലയളവിൽ കരുതൽ ധനശേഖരം 5.50 ശതമാനത്തിൽ നിലനിർത്തി ബാക്കി തുക ആർബിഐ സർക്കാരിനു കൈമാറിയിരുന്നു. 2022-23 സാന്പത്തികവർഷം ആറു ശതമാനമായി ശേഖരം ഉയർത്തി.

Source link