മുംബൈ: ടാറ്റ ട്രസ്റ്റിന്റെ തലപ്പത്തേക്കു പുതുതലമുറ. രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റയുടെ മക്കളായ ലിയ, മായ, നെവൈൽ എന്നിവർ ഇനി ട്രസ്റ്റിനെ നയിക്കും. രത്തൻ ടാറ്റയെ കൂടാതെ, നോയൽ ടാറ്റ, രത്തൻ ടാറ്റയുടെ ഇളയ സഹോദരനായ ജിമ്മി ടാറ്റ എന്നിവരും ടാറ്റ ട്രസ്റ്റ് അംഗങ്ങളാണ്. ഇവർക്കൊപ്പമാണു പുതുതലമുറയുടെ പങ്കാളിത്തം ഉൾപ്പെടുത്തുന്നത്. രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റയുടെയും, ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരി ആലു മിസ്ത്രിയുടെയും മൂത്ത മകളാണു ലിയ. സ്പെയിനിലെ മാഡ്രിഡിലുള്ള ഐഇ ബിസിനസ് സ്കൂളിൽനിന്നു മാർക്കറ്റിംഗിൽ ലിയ ബിരുദം നേടിയിട്ടുണ്ട്. നോയൽ ടാറ്റയുടെയും ആലു മിസ്ത്രിയുടെയും ഇളയമകളായ മായ, ലണ്ടനിലെ ബയേസ് ബിസിനസ് സ്കൂളിൽനിന്നു ബിരുദം നേടി. ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ ഒരു പോർട്ട്ഫോളിയോ മാനേജരായി കരിയർ ആരംഭിച്ചു. നോയൽ ടാറ്റയുടെയും ആലു മിസ്ത്രിയുടെയും ഇളയ മകനായ നെവിൽ ടാറ്റ ബയേസ് ബിസിനസ് സ്കൂളിൽനിന്നു ബിരുദം നേടിയിട്ടുണ്ട്. മായ, ലിയ, നെവിൽ എന്നിവർ 2022 മുതൽ ടാറ്റ ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിൽ സജീവമാണ്.

Source link