WORLD

നൈജറിൽ ഇസ്‌ലാമിസ്റ്റുകളുടെ ക്രൈസ്തവവേട്ട


ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​സ്‌​ലാ​മി​സ്റ്റു​ക​ൾ നൈ​ജ​റി​ലെ തി​ല്ലാ​ബേ​രി പ്ര​ദേ​ശ​ത്തെ ഏ​ഴു ഗ്രാ​മ​ങ്ങ​ൾ കീ​ഴ​ട​ക്കി ശ​രിയ​ത്ത് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​താ​യി ഓ​പ്പ​ൺ ഡോ​ർ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന അ​റി​യി​ച്ചു. ഗ്രാ​മ​വാ​സി​ക​ളെ ഒ​ന്നി​ച്ചു​കൂ​ട്ടി​യ തീ​വ്ര​വാ​ദി​ക​ൾ 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഓ​രോ​രു​ത്ത​രും 50,000 നൈ​ജ​ർ ഫ്രാ​ങ്ക് (ഏ​ക​ദേ​ശം 7,000 രൂ​പ) അ​ട​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​സ്‌​ലാ​മി​ലേ​ക്കു മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യു​ക​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മ​ത​നി​കു​തി (ജ​സി​യ) അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് ഗ്രാ​മ​ത്തി​ൽ തു​ട​ർ​ന്നു താ​മ​സി​ക്കാ​മെ​ങ്കി​ലും അ​വ​ർ​ക്ക് അ​ടി​മ​ക​ളു​ടെ സ്ഥാ​ന​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. അ​വ​രു​ടെ സ്ഥാ​വ​ര​ജം​ഗ​മ​വ​സ്തു​ക്ക​ളെ​ല്ലാം ഇ​സ്‌​ലാ​മി​സ്റ്റു​ക​ളു​ടെ വ​ക​യാ​യി​രി​ക്കും. ജ​സി​യ അ​ട​യ്ക്കു​ക​യോ മ​തം മാ​റു​ക​യോ ചെ​യ്യാ​ത്ത​വ​രെ​ല്ലാം നാ​ടു വി​ട​ണം. ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​മ​ല്ലാ​തെ മ​റ്റൊ​ന്നും എ​ടു​ക്കാ​ൻ പാ​ടി​ല്ല. തി​ല്ലാ​ബേ​രി​യി​ൽ​നി​ന്ന് 357 ക്രൈ​സ്ത​വകു​ടും​ബ​ങ്ങ​ൾ ഇ​തി​ന​കം പ​ലാ​യ​നം ചെ​യ്തു സ​മീ​പ​ത്തു​ള്ള മ​ക്കാ​ലോ​ണ്ടി പ​ട്ട​ണ​ത്തി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി അ​ഭ​യാ​ർ​ഥി​ക​ൾ എ​ത്തു​ന്നു​മു​ണ്ട്. ക​ടു​ത്ത വേ​ന​ലി​ൽ മ​ര​ച്ചു​വ​ടു​ക​ളി​ലാ​ണ് ഇ​വ​ർ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. മ​ഴ​ക്കാ​ല​മെ​ത്തു​ന്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കും. നൈ​ജീ​രി​യ, ബു​ർ​ക്കി​നാ​ഫാ​സോ, മാ​ലി രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളോ​ടു ചേ​ർ​ന്ന നൈ​ജ​റി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​സ്‌​ലാ​മി​സ്റ്റു​ക​ളു​ടെ അ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക്രൈ​സ്ത​വ​രെ​യും പ​ര​ന്പ​രാ​ഗ​ത ആ​ഫ്രി​ക്ക​ൻ മ​ത​വി​ശ്വാ​സി​ക​ളെ​യും സു​ര​ക്ഷാ​ഭ​ട​ന്മാ​രെ​യും ആ​ക്ര​മി​ക്കു​ന്ന ഇ​ക്കൂ​ട്ട​രു​ടെ ഭീ​ക​ര​ത​യെ ചെ​റു​ക്കാ​ൻ സ​ർ​ക്കാ​ർ 2017ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തു ഫ​ല​പ്ര​ദ​മാ​യി​ട്ടി​ല്ല. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ നൈ​ജ​റി​ൽ​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി ജ​ന്മ​ദേ​ശം വി​ട്ടു ക​ഴി​യു​ന്ന​ത്.


Source link

Related Articles

Back to top button