തിയറ്ററിൽ മമ്മൂട്ടിയുടെ ‘ക്വിന്റൽ ഇടി’; ‘ടർബോ’ പ്രേക്ഷക പ്രതികരണം
തിയറ്ററിൽ മമ്മൂട്ടിയുടെ ‘ക്വിന്റൽ ഇടി’; ‘ടർബോ’ പ്രേക്ഷക പ്രതികരണം | Turbo Movie Audience Review
തിയറ്ററിൽ മമ്മൂട്ടിയുടെ ‘ക്വിന്റൽ ഇടി’; ‘ടർബോ’ പ്രേക്ഷക പ്രതികരണം
മനോരമ ലേഖകൻ
Published: May 23 , 2024 12:36 PM IST
1 minute Read
മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്‌ഷൻ കോമഡി ചിത്രം ‘ടർബോ’ തിയറ്ററുകളിൽ. രാവിലെ ഒൻപത് മണിയുടെ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മമ്മൂട്ടിയുടെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ചിത്രം.
#Turbo – Director Vyshakh delivered a perfect action entertainer with terrific fight sequences. A good first followed by superb adrenaline pumping second half. What an energetic performance from Mammootty and superb performance from Raj B Shetty.Josettayi in Beast Mode 👊🏻💥 pic.twitter.com/Avm0O1Ysg4— Kerala Trends (@KeralaTrends2) May 23, 2024
#Turbo .. 🔥🔥🔥🔥എന്തൊരു സെക്കന്റ് ഹാഫ് ആയിരുന്നു .. ചുമ്മാ പൊളിച്ചടുക്കി .. never expected 🔥🔥 #Mammookka #rajbshetty #Turboreview— മൃദുല (@mridula_vijayan) May 23, 2024
#Turbo An Out n Out Kola Mass Adaar Item🔥A complete MegaStar Show😮💨🔥JOSE ADI ADI…🔥🔥🔥 pic.twitter.com/kS207mrA8U— sam (@mr_sam_mhd) May 23, 2024
കോടികള്‍ വാരിയെറിഞ്ഞ ഏഴ് ഫൈറ്റ് സീനുകളാണ് സിനിമയുടെ പ്രധാന കരുത്ത്. വില്ലനായെത്തുന്ന രാജ് ബി. ഷെട്ടിയുടെ അഭിനയവും സിനിമയുടെ മറ്റൊരു ആകർഷണമാണ്.
#Turbo – Liked it ❤️First Half average ആയിരുന്നത് കൊണ്ട് സ്ഥിരം cliche അടിപ്പടം ആയി അവസാനിക്കും എന്നാണ് കരുതിയത്.. But second half is just 🔥🔥🔥എല്ലാരും underestimate ചെയ്ത Vysakh ആണ് ഏറ്റവും കൂടുതൽ Score ചെയതത് 🔥❤️Mammookka did justice to his role and Christo chumma 🔥 pic.twitter.com/LTAFKz3mD0— Aɴᴀɴᴅʜᴜ (@sir__anandhu) May 23, 2024
2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അന്യഭാഷയിൽ നിന്നുള്ള പ്രശസ്ത താരങ്ങൾ. ഇവരെ കൂടാതെ തമിഴിൽ നിന്നും നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ബിന്ദു പണിക്കർ, ആദർശ് സുകുമാരൻ, ദിലീഷ് പോത്തൻ, ശബരീഷ് വർമ എന്നിവരാണ് മറ്റ് താരങ്ങൾ. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു ശർമ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോ ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
English Summary:
Turbo Movie Audience Review
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-turbo mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-moviereview0 mo-entertainment-common-malayalammovie 3v1orrpfbckk5ee07olbimncq9