ASTROLOGY

നാഗദോഷമുള്ള നക്ഷത്രങ്ങൾ, ലക്ഷണം, പരിഹാരം


ജ്യോതിഷ ശാസ്ത്രം അനുസരിച്ച് 27 നക്ഷത്രങ്ങളാണുള്ളത്. ഈ നക്ഷത്രങ്ങൾക്കെല്ലാം പൊതുഫലങ്ങളുമുണ്ട്. ഇത്തരം പൊതുഫലങ്ങളിൽ ദോഷവും ഗുണവുമെല്ലാം കാണാം, നല്ലതും മോശവുമുണ്ടാകാം. പൊതുഫലങ്ങളുണ്ടെങ്കിലും ജനനസമയപ്രകാരവും ജാതകപ്രകാരവും ഇതിൽ വ്യത്യാസം വരും. നക്ഷത്രപ്രകാരം നാഗദോഷമുള്ള ചില പ്രത്യേക നക്ഷത്രങ്ങളുണ്ട്.സർപ്പദോഷംശിവനും മഹാവിഷ്ണുവുമെല്ലാം സർപ്പങ്ങളുമായി ബന്ധമുള്ളവരാണ്. ശിവന്റെ കഴുത്തിൽ സർപ്പമുണ്ട്, മഹാവിഷ്ണു ശയിക്കുന്നത് ഇതിലാണ്. സർപ്പദോഷമുണ്ടെങ്കിൽ നമുക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകില്ല, പല പ്രശ്‌നങ്ങളുമുണ്ടാകും. സർപ്പദോഷം വരാനുളള കാരണങ്ങൾ, ഏതെല്ലാം നാളുകൾക്ക് വരുന്നു, പരിഹാരം എന്തെല്ലാം എന്നതെല്ലാം അറിയാം. സർപ്പദോഷം വരുന്നത് മുജ്ജന്മത്തിൽ നമ്മളോ പൂർവികരോ ചെയ്ത പാപങ്ങൾ കാരണമാകാം. ഈ ദോഷമുണ്ടോയെന്ന് നമുക്ക് തന്നെ അറിയാൻ സാധിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്.Also read: വീട്ടമ്മമാർ ഇവിടെ മണിപ്ലാന്റ് വളർത്തിയാൽ സാമ്പത്തിക നേട്ടംചർമ്മപ്രശ്നങ്ങൾത്വക് രോഗങ്ങൾ വരാൻ സയൻസ് പ്രകാരം പല കാരണങ്ങളുമുണ്ട്. ഇതല്ലാത്ത കാരണങ്ങളിലൊന്നാണ് സർപ്പദോഷം. പാണ്ടോ ഇതുപോലെയുള്ള പാടുകളോ ഉണ്ടാകുന്നു. അടുത്തതായി പറയപ്പെടുന്നത് ഉറക്കമില്ലായ്മയാണ്. ഉറക്കം വരാത്ത അവസ്ഥ, ഇതല്ലെങ്കിൽ ഉറങ്ങി വരുമ്പോൾ പെട്ടെന്ന് തന്നെ ഉണർന്ന് പിന്നീട് ഉറക്കമില്ലാത്ത അവസ്ഥ, പേടിപ്പെടുത്തുന്ന രീതിയിലെ സർപ്പങ്ങളെ തുടർച്ചയായി സ്വപ്‌നം കാണുന്നത്, വീട്ടിലും ദേഹത്തും സർപ്പങ്ങൾ ഇഴയുന്നതായി സ്വപ്‌നം കാണുകയെന്നതും വരുന്നു.അകാലമൃതുഇതല്ലാതെ സർപ്പദോഷമുള്ള വീടുകളിൽ താമസിച്ചാൽ അകാലമൃത്യുവിന് സാക്ഷ്യം വഹിക്കേണ്ട അവസ്ഥ വരും. സഹോദരങ്ങൾ തമ്മിൽ എന്നും കലഹമായിരിയ്ക്കും, ഇത് നാഗദോഷങ്ങളുടെ പ്രധാന ലക്ഷണമാണ്. വന്ധ്യത സർപ്പദോഷം കൊണ്ടുണ്ടാകാം. വയറ്റിൽ വച്ചു തന്നെ കുഞ്ഞിനെ നഷ്ടപ്പെടുന്ന അവസ്ഥയും സർപ്പദോഷം കൊണ്ടുണ്ടാകാം. സന്താനലബ്ധിയ്ക്കായി ചെയ്യുന്ന വഴിപാടുകൾ ഫലം കാണാതെ പോകുന്നതിന് ഒരു കാരണം ഇതാണ്. നിത്യജീവിതത്തിൽ എല്ലാം ഉണ്ടെങ്കിലും ദുഖം, തൃപ്തിയില്ലായ്മ എല്ലാം നാഗദോഷം കാരണമുണ്ടാകും. സന്തോഷം അനുഭവിയ്ക്കാൻ ശാരീരികമായും മാനസികമായും അവസ്ഥയില്ലാതെ വരുന്നു. വിവാഹതടസം, ഒറ്റപ്പെട്ട അവസ്ഥ എന്നിവയും ലക്ഷണങ്ങളായി വരുന്നു.നാഗദോഷമുള്ള നക്ഷത്രങ്ങൾജന്മനാ നാഗദോഷം വരാൻ സാധ്യതയുള്ള ചില നാളുകാരുണ്ട്. അത്തം, തൃക്കേട്ട, രോഹിണി, പൂരോരുട്ടാതി, പൂയം, വിശാഖം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാർക്കാണ് നാഗദോഷവും സർപ്പദോഷവും വരാനുള്ള സാധ്യത കൂടുതൽ. ഇത് ജാതകവശാൽ പരിശോധിച്ചാൽ അറിയാൻ സാധിയ്ക്കും. ജീവിതദുഖങ്ങൾക്ക് കാരണം നാഗദോഷമാണോ എന്ന് അറിയേണ്ടതുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പുറ്റും മുട്ടയും വാങ്ങി മണ്ണാറശാല അമ്പലത്തിൽ സമർപ്പിച്ച് പ്രാർത്ഥിയ്ക്കണം. ഇത് വെള്ളിയിലോ സ്വർണത്തിലോ ആകാം. കൂടാതെ ആയില്യം നാളിൽ വീടിനടുത്തുള്ള നാഗക്ഷേത്രത്തിൽ പൂജയോ വഴിപാടുകളോ നടത്താം. മഞ്ഞൾ വഴിപാട്, പൂക്കുല സമർപ്പണം, നൂറുംപാലും എന്നിവയെല്ലാം സർപ്പങ്ങൾക്ക് ചേർന്ന വഴിപാടാണ്.


Source link

Related Articles

Back to top button