ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, മെയ് 23, 2024


ചില കൂറുകാർക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ഫലമായിരിക്കും. ചിലർക്ക് ദീർഘകാലമായി ഉണ്ടായിരുന്ന ചില ആഗ്രഹങ്ങൾ ഇന്ന് നടക്കാനിടയുണ്ട്. ചില രാശികളിലുള്ളവർക്ക് ഇന്ന് തൊഴിൽ നേട്ടത്തിന് സാധ്യത കാണുന്നു. എന്നാൽ ചിലർക്ക് ഇന്ന് വരുമാനത്തിൽ കവിഞ്ഞ് ചെലവ് കൂടുന്നത് ആശങ്ക വർധിപ്പിക്കും. തൊഴിൽ രംഗത്തെ പ്രശ്നകരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. ഓരോ രാശിയിലുള്ളവർക്കും ഇന്നത്തെ ദിവസത്തിലെ ഫലങ്ങൾ എങ്ങനെയായിരിക്കും? വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് മികച്ച ദിവസമാണ്. ജീവിതത്തിൽ ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഉണ്ടാകാനിടയുണ്ട്. നടക്കില്ലെന്ന് കരുതിയ ഒരു ആഗ്രഹം ഇന്ന് നടന്നേക്കാം. ഇന്ന് വളരെയധികം സന്തോഷം ഉണ്ടാകും. ആരോഗ്യം മികച്ചതായി തുടരും. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. ജോലിക്കാരായവർക്ക് ഇന്ന് തിരക്കേറിയ ദിവസമാകാനിടയുണ്ട്. ഇന്ന് നിങ്ങൾക്ക് ചില സാമൂഹിക പരിപാടികളിൽ പങ്കെടുക്കേണ്ടതായി വരും. ബന്ധങ്ങൾ ദൃഢമാകും. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂല സമയമാണ്.​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)​ഇടവം രാശിക്ക് ഇന്ന് അല്പം വിഷമം പിടിച്ച ദിവസമായിരിക്കും. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ എല്ലാവരോടും ശ്രദ്ധിച്ച് ഇടപെടുക. ചില കാര്യങ്ങൾ മനസിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ വർധിക്കും. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ അതികഠിനമായി പരിശ്രമിക്കേണ്ടി വരും.​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനം രാശിക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. തൊഴിൽ രംഗത്ത് നിങ്ങൾക്കിന്ന് മികച്ച വിജയം നേടാൻ സാധിക്കും. തൊഴിൽ രംഗത്തെ പ്രശ്നത്തിന് വളരെക്കാലമായി കാത്തിരുന്ന പരിഹാരം ഉണ്ടാകും. എന്നിരുന്നാലും ജോലിയിൽ ഇനിയും നേട്ടങ്ങൾ ഉണ്ടാകാൻ കഠിനാദ്ധ്വാനം തുടരേണ്ടതുണ്ട്. കൂടാതെ നിങ്ങളുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കുക. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്ര ഫലം കാണും. സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക കൂറുകാർക്ക് ഇന്ന് അല്പം പ്രയാസകരമായ ദിവസമായിരിക്കും. ഇന്നത്തെ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. ജോലിയിൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. പല കാര്യങ്ങളിലും ആത്മവിശ്വാസം പ്രകടമാക്കേണ്ടതുണ്ട്. ജീവിതത്തിൽ പുതിയ എന്തെങ്കിലും കാര്യം സംഭവിക്കാനിടയുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം ഇന്ന് നിങ്ങൾക്ക് സമയം ചെലവിടാൻ സാധിക്കും. പുതിയ ആളുകളെ പരിചയപ്പെടും. ചില പൊതുപരിപാടികളുടെ ഭാഗമാകാൻ സാധിക്കും.​ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഇന്നത്തെ ദിവസം അത്ര ഗുണകരമായിരിക്കില്ല. പല പ്രശ്നങ്ങളെയും അതിവിദഗ്ധമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ തടസങ്ങൾ ഉണ്ടായേക്കാം. വ്യാപാര മേഖലയിലും ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ക്ഷമ, കഠിനാദ്ധ്വാനം എന്നിവ ഇന്ന് ആവശ്യമാണ്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഇന്ന് ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് വളരെ ഗുണം ചെയ്യുന്ന ദിവസമായിരിക്കും. ജീവിതത്തിൽ പല സുപ്രധാന മുഹൂർത്തങ്ങളും ഇന്ന് ഉണ്ടാകാനിടയുണ്ട്. ജീവിതത്തിൽ കൂടുതൽ സന്തോഷം അനുഭവപ്പെടും. പൂർത്തീകരിക്കാത്ത ഏതെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അത് ഇന്ന് സഫലമാകാനിടയുണ്ട്. മനസ്സിൽ വലിയ സന്തോഷം നിറയും. ആരോഗ്യം നല്ല രീതിയിൽ മുമ്പോട്ട് പോകും. ജോലിക്കാരായ ആളുകൾക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. ചില പ്രത്യേക പ്രോജക്ടുകളുടെ ഭാഗമാകാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും.​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നിങ്ങൾക്ക് ലഭിച്ചേക്കും. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്താനിടയുള്ളതിനാൽ ജാഗ്രത കൈവിടരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്. എല്ലാ കാര്യങ്ങളോടും ഇന്ന് പ്രതികരിക്കേണ്ടതില്ല. ചില സാഹചര്യങ്ങളിൽ ശാന്തത പാലിക്കുന്നതാകും ഉചിതം. അമിത കോപം നിങ്ങളുടെ ജോലിയെയും മോശമായി ബാധിക്കാനിടയുണ്ട്. ചെലവുകൾ കൂടുന്നത് മൂലം സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യാനായി കുറച്ച് സമയം നീക്കിവെച്ചേക്കാം.​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികം രാശിക്ക് ഇന്ന് അല്പം ബുദ്ധിമുട്ട് നിറഞ്ഞ ദിവസമാണ്. ദൈനംദിന കാര്യങ്ങളിൽ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ബന്ധുക്കളിൽ നിന്ന് സന്തോഷം നൽകുന്ന അനുഭവം ഉണ്ടാകും. ദാമ്പത്യത്തിൽ സ്നേഹം വർധിക്കും. ജോലിക്കാരായവർക്ക് തിരക്കേറിയ ദിവസമാകും ഇന്ന്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് നല്ല വാർത്ത പ്രതീക്ഷിക്കാം. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ചെലവ് നിർത്താൻ ശ്രദ്ധിക്കണം.​ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. എല്ലാ പ്രവർത്തനങ്ങളിലും ഇന്ന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ധന നിക്ഷേപങ്ങൾ നടത്താനൊരുങ്ങുന്നവർ ഇന്ന് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ബിസിനസ് ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. സ്വത്ത് സംബന്ധമായ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചില പ്രശ്നങ്ങളെ നിയമപരമായി നേരിടാൻ തീരുമാനിക്കും. പ്രണയിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്.​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)വളരെ നല്ല ഫലങ്ങളായിരിക്കും ഇവർക്കിന്ന് ലഭിക്കുക. ജോലിയിൽ മികച്ച നേട്ടങ്ങളുണ്ടാകും. തൊഴിൽ തേടുന്നവർക്കും ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ പേര് നേടാനും സാധിക്കും. കഠിനാദ്ധ്വാനം വളരെയധികം വേണ്ടി വന്നേക്കാം, എന്നിരുന്നാലും അതിനനുസരിച്ച് നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ അവസരമുണ്ട്. തീരുമാനങ്ങൾ വളരെ ആലോചനയോടും ശ്രദ്ധയോടും കൂടെ എടുക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം.​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമാകാനിടയുണ്ട്. ഇന്നത്തെ ദൈനംദിന കാര്യങ്ങളിൽ നിരവധി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വേണ്ട വിധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം വഷളാകാനിടയുണ്ട്. ബന്ധുക്കളിൽ നിന്ന് ഗുണകരമായ വർത്തകളുണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങി ബന്ധം ദൃഢമാകും. പങ്കാളിയുമായി സാമാന്യം നല്ല സമയം ചെലവിടാൻ സാധിക്കും. ഇന്ന് ചെലവുകൾ കൂടുന്നത് ആശങ്ക വർധിപ്പിക്കും.​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭം രാശിക്ക് ഇന്ന് നല്ല ദിവസമാണ്. ധാരാളം നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നേട്ടം ഉണ്ടാകുന്നതിന് പുറമെ, ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ഉണ്ടാക്കാൻ സാഹിക്കുന്ന പല അവസരങ്ങളും വരും. എന്നാൽ ബന്ധുജനങ്ങളുടെ ഇന്ന് ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും ഇന്ന് പരുഷമാകാതെ നോക്കണം. ജോലിസ്ഥലത്തെ പ്രശ്നകാരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവിടാൻ സാധിക്കും. വിനോദ കാര്യങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കാനിടയുണ്ട്.


Source link

Related Articles

Back to top button