Site icon onlinekeralanews.com

ധെെര്യമായി ജുവലറിയിലേക്ക് വിട്ടോളൂ; സ്വർണവില പിന്നെയും താഴേയ്ക്ക് തന്നെ, ഇന്ന് കുറഞ്ഞത്


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 255 രൂപ കുറഞ്ഞു. 22കാരറ്റ് ഒരുഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 14,175 രൂപയാണ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,400 രൂപയാണ്. 2024 രൂപയാണ് പവൻ കുറഞ്ഞത്. ഇന്നലെ വെെകീട്ടോടെ ഒരുപവൻ സ്വർണത്തിന് 1,15,440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ 1,15,680 രൂപയായിരുന്നു.കഴിഞ്ഞ ജനുവരി 29ന് ഗ്രാമിന് 16,395 രൂപയായിരുന്നു രേഖപ്പെടുത്തിയത്. പവന് 1,31,160 രൂപയെന്ന ഉയർന്ന റെക്കോർഡിൽ നിന്ന് സ്വർണവില ഇപ്പോൾ താഴേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വില ഇനിയും താഴാൻ സാദ്ധ്യതയുണ്ടോയെന്നാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമങ്ങളും ആകാംഷയോടെ നിരീക്ഷിക്കുന്നത്.ഇറാനെതിരെയുള്ള ഇസ്രയേല്‍ അമേരിക്ക സഖ്യത്തിന്റെ ആക്രമണം വിപണയില്‍ വരുത്തിയ മാറ്റമാണ് വില ഇറങ്ങുന്നതിലേക്ക് നയിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ യുഎസ് ഡോളറിനെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില കുറയുന്നതിന് കാരണമാകുന്നുണ്ട്. നേരത്തെ സ്വര്‍ണ വില കുത്തനെ കൂടിയപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ തയ്യാറായിരുന്നു. എന്നാല്‍ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ റിട്ടേണ്‍സ് ഓയില്‍ സെക്ടറില്‍ നിന്ന് ലഭിക്കുമെന്ന അവസ്ഥ വന്നതോടെയാണ് ട്രെന്‍ഡില്‍ മാറ്റം വന്നത്.


Source link

Exit mobile version