മോഹൻലാലിന്റെ പിറന്നാൾ വേറിട്ട രീതിയില്‍ ആഘോഷിച്ച് ആരാധകർ | Mohanlal Fan
മോഹൻലാലിന്റെ ജന്മദിനം സാമൂഹിക പ്രതിബദ്ധതയോടെ ആഘോഷിച്ച് ആരാധകർ. ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷൻ, ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവിധ പരിപാടികൾ. രാവിലെ ചെത്തിപ്പുഴ ആശുപത്രിയിൽ രക്തദാനം നിർവഹിച്ചാണ് ജന്മദിനാഘാഷ പരിപാടികൾക്കു തുടക്കം കുറിച്ചത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ കുരിശുമൂട് രക്ഷാഭവനിലെ അന്തേവാസികൾക്ക് ആരാധകർ ഭക്ഷണം നൽകി. അതിനൊപ്പം ചങ്ങനാശേരി ടൗണിലെ വിവിധയിടങ്ങളിൽ പൊതിച്ചോറ് വിതരണവും നടത്തി. രാത്രിയിൽ ചങ്ങനാശേരി സർക്കാർ ആശുപത്രിയിലെ രോഗികൾക്കും ഭക്ഷണം നൽകി.
വൈകുന്നേരം ചങ്ങനാശേരി അനു അഭിനയ തിയറ്ററിൽ ആരാധകരൊത്തു ചേർന്നു കേക്ക് മുറിച്ചു സന്തോഷം പങ്കുവച്ചു. രാത്രി സുകൃതത്തിൽ അന്തേവാസികൾക്ക് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. സുകൃതത്തിലെ അന്തേവാസികൾക്ക് മധുരം കൂടി പങ്കുവച്ചാണ് ഒരു ദിവസം നീണ്ട ആഘോഷപരിപാടികൾ അവസാനിപ്പിച്ചത്.
English Summary:
Mohanlal fans birthday celebration
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list 2kfj8cc635s2hqpa8bn1b8afk0
Source link