വൈദ്യുതി മോഷണം; പാകിസ്താനില്‍ മൂന്നുവയസ്സുകാരനെതിരെ കേസ്


ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍ വൈദ്യുതി മോഷണത്തിന് മുന്നുവയസ്സുകാരനെതിരെ കേസ്. പെഷവാര്‍ ഇലക്ട്രിക് സപ്ലൈ കമ്പനി, വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവരില്‍നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പ്രഥമവിവരറിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.മൂന്നുവയസ്സുകാരനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിന് മുമ്പാകെ ഹാജരാക്കി. കുട്ടിയുടെ അഭിഭാഷകനില്‍നിന്ന് ലഭിച്ച സത്യവാങ്മൂലത്തെത്തുടര്‍ന്ന് കേസ് കോടതി റദ്ദാക്കി. അതേസമയം, കേസില്‍ കുട്ടിയുടെ പങ്കിനെക്കുറിച്ച് ഡബ്ല്യൂ.എ.പി.ഡി.എ, പി.ഇ.എസ്.സി.ഒ. ഉദ്യോഗസ്ഥര്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചു.


Source link

Exit mobile version