പ്രി ബുക്കിങിൽ ‘ടർബോ’ വാരിയത് 3 കോടിയോളം; ജോസേട്ടായി നാളെ എത്തും | Turbo First Day Collection
പ്രി ബുക്കിങിൽ ‘ടർബോ’ വാരിയത് 3 കോടിയോളം; ജോസേട്ടായി നാളെ എത്തും
മനോരമ ലേഖകൻ
Published: May 22 , 2024 03:57 PM IST
1 minute Read
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്‌ഷൻ കോമഡി ചിത്രം ‘ടർബോ’ പ്രി ബുക്കിങിന് അതി ഗംഭീര പ്രതികരണം. 2.96 കോടിയാണ് പ്രി ബുക്കിങിലൂടെ മാത്രം ചിത്രം വാരിയത്. മമ്മൂട്ടിയുടെ തന്നെ ‘ഭീഷ്‍മ പർവം’ സിനിമയുടെ റെക്കോര്‍ഡാണ് ടർബോ തിരുത്തി കുറിച്ചത്.
#Turbo picks up momentum in the final leg of advance sales as it nears ₹3 Crore mark.Shows: 1428Admits: 1.89 LakhsGross: ₹2.96 CroreOccupancy: 45%Stay tuned for the final advance report at 11:30 PM tonight. pic.twitter.com/7TgHs3cRga— What The Fuss (@W_T_F_Channel) May 22, 2024
മുന്നൂറ്റിയറുപതോളം തിയറ്ററുകളിലാണ് കേരളത്തിൽ ചിത്രം റിലീസിനെത്തുന്നത്. രാവിലെ എട്ട് മുതൽ സിനിമയുടെ ഫാൻസ് ഷോ ആരംഭിക്കും. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായും ടർബോ മാറിക്കഴിഞ്ഞു. കേരളത്തിൽ മുന്നൂറിലധികം തിയറ്ററുകളിൽ ടർബോ എത്തും.
3 crores pre-sales for #Turbo from Kerala 🔥🔥🔥SUPER TREND 🔥🔥🔥— AB George (@AbGeorge_) May 22, 2024
2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സിനിമയുടെ ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു ശർമ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോ ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
English Summary:
Turbo Pre Sale Collection Report
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-turbo mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 2blit3jhicoh45u3uh51g1jbeq