WORLD
‘തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു’; അനുഭവം വിവരിച്ച് യാത്രക്കാര്‍; ക്ഷമാപണവുമായി വിമാനക്കമ്പനി CEO
ബാങ്കോക്ക്: സിങ്കപ്പൂർ എയർലൈൻസ് വിമാനം ആകാശത്ത് അതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി വിമാനക്കമ്പനി. യാത്രക്കാർക്കുണ്ടായ മാനസികാഘാതത്തിൽ ഖേദിക്കുന്നെന്ന് സിങ്കപ്പൂർ എയർലൈൻസ് സി.ഇ.ഒ ഗോ ചൂൻ ഫോങ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മരിച്ച വ്യക്തിയുടെ കുടുബത്തേയും പ്രിയപ്പട്ടവരേയും അനുശോചനം അറിയിക്കുന്നു. യാത്രക്കാർ അനുഭവിക്കേണ്ടി വന്ന മാനസികാഘാതത്തിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link