ഗുളികന്റെ സഞ്ചാരം, മകൾക്ക് പറഞ്ഞ് കൊടുത്ത കഥ: ‘ഗു’ സിനിമയെക്കുറിച്ച് സംവിധായകൻ മനു രാധാകൃഷ്ണൻ | Manu Radhakrishnan Gu
ഗുളികന്റെ സഞ്ചാരം, മകൾക്ക് പറഞ്ഞ് കൊടുത്ത കഥ: ‘ഗു’ സിനിമയെക്കുറിച്ച് സംവിധായകൻ മനു രാധാകൃഷ്ണൻ
മനോരമ ലേഖകൻ
Published: May 22 , 2024 11:05 AM IST
1 minute Read
ദേവനന്ദ, മനു രാധാകൃഷ്ണൻ
ബാലതാരം ദേവനന്ദയും സൈജു കുറുപ്പും പ്രധാനവേഷങ്ങളിലെത്തിയ ഗു എന്ന ഹൊറർ സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. മനുഷ്യന് പൂർണമായും അറിയാനും മനസിലാക്കാനും കഴിയാത്ത ചില ശക്തികളുണ്ട് ഇവിടെയെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിന് ഓരോ നാട്ടിലും ഓരോ പേരും രൂപവുമായിരിക്കും. പലർക്കും മുത്തശ്ശിയും മുത്തച്ഛനും പറഞ്ഞ് നൽകിയ കഥകളും ഭാവനകളുമാകാമിത്. അങ്ങനെയുള്ള കഥകളുടെ ദൃശ്യാവിഷ്കാരം കൂടിയാണ് നവാഗതനായ മനു രാധാകൃഷ്ണന്റെ ‘ഗു’ എന്ന ചിത്രം. പേര് പോലെ തന്നെ തീമിലും വ്യത്യസ്തത പുലർത്താൻ എഴുത്തുകാരൻ കൂടിയായ മനു അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. അറുകൊല, ചാത്തൻ, മാട, മറുത, ഗുളികൻ തുടങ്ങി നിരവധി മിത്തുകളെ കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും പ്രേതവും തെയ്യവും തമ്മിലുള്ള ഒരു കോമ്പോ മലയാള സിനിമയില്‍ ഇതാദ്യമാകും.
ഈ സിനിമയിൽ കുട്ടികൾക്ക് ഇത്രയും പ്രാധാന്യം വരാനും കുട്ടികളിലൂടെ കഥ മുന്നോട്ട് പോകാനും ചില പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. സംവിധായകൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്റെ അച്ഛനിൽ നിന്ന് കേട്ടതും താൻ സ്വന്തം മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളതുമായ കഥകളിൽ നിന്നാണ് ‘ഗുളികൻ’ എന്ന സിനിമ ഉടലെടുക്കുന്നത്.
കഥ തിരക്കഥയാകുന്നത്
‘‘എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടിനടുത്ത് ആരും വീടുവയ്ക്കാത്ത വലിയൊരു പറമ്പുണ്ടായിരുന്നു. അവിടെ വരുത്ത് പോക്ക് ഉണ്ടായിരുന്നു എന്നാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നത്. ചെറുപ്പം മുതലേ അങ്ങനെയൊരു കഥ മനസിലുണ്ടായിരുന്നു. അച്ഛൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ ദേവിയുടെ വരുത്ത് പോക്ക് കണ്ട് പേടിച്ചോടിയ കഥയും എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് താമസം മാറിയത് മുതലാണ് ഗുളികന്റെ സഞ്ചാരത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങിയത്. മാടനും ദേവിയും ഇവിടെ എത്തിയപ്പോഴേക്കും ഗുളികൻ ആയി മാറുകയായിരുന്നു. ഈ സ്ഥലത്ത് നിറയെ ഗുളികൻ കാവുകളുമൊക്കെയാണുള്ളത്.
എന്റെ മോൾക്ക് ഉറങ്ങണമെങ്കിൽ ഓരോ ദിവസവും ഓരോ കഥ കേൾക്കണം. ഒരു ദിവസം പറഞ്ഞ കഥയിൽ ഈ പന്തത്തിന്റെ പോക്കും മുതലായ കാര്യങ്ങളുമൊക്കെ ഉൾപ്പെടുത്തി. ആ കഥയിൽ മകൾ ലോക്ക് ആയി. പിന്നീടുള്ള ഓരോ ദിവസവും അതേ കഥ തന്നെ ആവർത്തിക്കാൻ മകൾ ആവശ്യപ്പെട്ടു. ആ സമയത്താണ് മണിയൻപിള്ള രാജു സർ മാളികപ്പുറത്തെ ദേവനന്ദയെ വച്ച് ചെയ്യാൻ മനുവിന്റെ കയ്യിൽ കഥയുണ്ടോ എന്ന് ചോദിക്കുന്നത്. ഞങ്ങൾ അപ്പോൾ മറ്റൊരു വലിയ സിനിമയുടെ ചർച്ചയിൽ ആയിരുന്നു.
ഞാനപ്പോൾ കഥയുണ്ട്, പക്ഷേ സ്ക്രിപ്റ്റ് ഇല്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ മോൾക്ക് പറഞ്ഞ് കൊടുത്തിരുന്ന ആ ഫാന്റസി കഥയിൽ കുറച്ച് ഹൊറർ എലമെന്റ്സ് എല്ലാം ചേർത്താണ് ഗുവിനുള്ള തിരക്കഥയെഴുതുന്നത്. മോളോട് പറഞ്ഞിരുന്നത് തികച്ചും കുട്ടികൾക്കുള്ള കഥയായിരുന്നു. ഈ കഥ അങ്ങെ ഡെവലപ്പ് ആയി സൈജു കുറുപ്പിന്റെ കഥാപാത്രം വന്നു, നിരഞ്ജന്റെ കഥാപാത്രം വന്നു. അങ്ങനെ ഇതൊരു സൈക്കോ ഇമോഷനൽ ഡ്രാമയായി മാറി.’’–മനു രാധാകൃഷ്ണന്റെ വാക്കുകൾ.
English Summary:
Manu Radhakrishnan about Gu Movie
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-maniyanpillaraju f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6tnppfun498mo65bmimd493uti
Source link