BUSINESS

കടം വാങ്ങാൻ വാരിക്കോരി ‘പ്ലാസ്റ്റിക്’ കാർഡുകൾ: ഡിജിറ്റല്‍ ഇന്ത്യയിൽ ‘ക്രെഡിറ്റ്’ ഏറി; കെണിയിൽ കുടുങ്ങിയോ സാധാരണക്കാരും?

ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടി; ‘കെണി’യിൽ കുടുങ്ങി സാധാരണക്കാരും – Credit Card Debt | Manorama Premium

ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടി; ‘കെണി’യിൽ കുടുങ്ങി സാധാരണക്കാരും – Credit Card Debt | Manorama Premium

കടം വാങ്ങാൻ വാരിക്കോരി ‘പ്ലാസ്റ്റിക്’ കാർഡുകൾ: ഡിജിറ്റല്‍ ഇന്ത്യയിൽ ‘ക്രെഡിറ്റ്’ ഏറി; കെണിയിൽ കുടുങ്ങിയോ സാധാരണക്കാരും?

വി.പി. ഇസഹാഖ്

Published: May 22 , 2024 07:50 AM IST

5 minute Read

പത്ത് വർഷം മുൻപ് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളോടെയായിരുന്നു ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നത്. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കും കാർഡ് ലഭിക്കും, അതും ഒന്നിൽ കൂടുതൽ.

കൃത്യമായ കരുതലോടെ, ആസൂത്രണത്തോടെ ഉപയോഗിക്കാൻ സാധിച്ചാൽ ഏറ്റവും മികച്ച പണമിടപാട് സംവിധാനം കൂടിയാണ് ക്രെഡിറ്റ് കാർഡുകൾ. ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് പെട്ടെന്ന് കൂടാൻ എന്താണു കാരണം? ഇത് സമ്പദ്‌വ്യവസ്ഥയെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ?

പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീൻ പരിചയപ്പെടുത്തുന്ന ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരി, പശ്ചിമ ബംഗാളിൽ നിന്നൊരു കാഴ്ച. (Photo by DIPTENDU DUTTA / AFP)

ദിവസവും നേരം പുലർന്നാൽ ആ കോൾ വരും, ‘സർ ഒരു ക്രെഡിറ്റ് കാർഡ് വന്നിട്ടുണ്ട്, വാങ്ങാൻ എപ്പോള്‍ വരും’. ഇതേ കോൾ വിവിധ ബാങ്കുകളില്‍ നിന്നാണ് വരുന്നതെന്നതും കൗതുകകരമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നു, അതും രേഖകളായ രേഖകളൊക്കെ നൽകുകയും വേണം. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കുമെല്ലാം ക്രെഡിറ്റ് കാർഡുകൾ വാരിക്കോരി നൽകുകയാണ്. അതായത് കടം വാങ്ങാത്തവരെയും കടക്കാരാക്കാനുള്ള വഴിയൊരുക്കുകയാണ് ‘ക്രെഡിറ്റ് കാർഡ് കെണി’.
സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്കിടയിലെ കടത്തിന്റെ തോത് വർധിച്ചു. രാജ്യത്ത് കടക്കാരുടെ എണ്ണം കുത്തനെ കൂടി. സൗകര്യപ്രദമായ ഒരു സാമ്പത്തിക ഇടപാട് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പല വ്യക്തികളും നേരിടുന്ന വെല്ലുവിളികളും ഈ പ്രതിഭാസം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കുതിപ്പ് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണോ പോകുന്നതെന്ന സൂചനയും നമുക്കു മുന്നിലുണ്ട്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർധിച്ചതോടെ വിപണിയിൽ ക്രയവിക്രയം കൂടിയെന്നും ഇത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ് എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്താണു യാഥാർഥ്യം?

mo-business-bankingservice 3kip53uu2g0bsmbu4j22p2hc1f-list Isahaq-vp mo-business-creditcard mo-news-common-mm-premium 2lqo6dbomobhl1jfb0iu0emog8 mo-business-digitalbanking mo-lifestyle-debt sampadyam-online-banking sampadyam-internet-banking 55e361ik0domnd8v4brus0sm25-list mo-premium-wealth-premium mo-premium-sampadyampremium


Source link

Related Articles

Back to top button