SPORTS
റാഷ്ഫോർഡില്ല

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിനുള്ള 33 അംഗ താത്കാലിക ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗാരത് സൗത്തഗേറ്റ് പ്രഖ്യാപിച്ചു. മാർകസ് റാഷ്ഫോർഡും ജോർദാൻ ഹെൻഡേഴ്സണും ടീമിൽ ഇല്ല. എബെറെച്ചി ഈസെ, മാർക്ക് ഗുഹി, കോബി മൈനൂ എന്നിവരെ ഉൾപ്പെടുത്തി. അഞ്ചു പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കർട്ടിസ് ജോണ്‍സ്, ജാറെൽ ക്വാൻസ, ജറാദ് ബ്രാന്ത് വെയ്റ്റ്, ആദം വാർട്ടണ്‍, ജയിംസ് ട്രാഫോർഡ് എന്നിവരാണ് പുതുമുഖങ്ങൾ. സീസണിൽ മികച്ച പ്രകടനം നടത്തിയ കോൾ പാമർ, ആന്റണ്‍ ഗോർഡൻ, ഒലി വാട്കിൻസ് എന്നിവർ ടീമിലുണ്ട്.
Source link