കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ എഫ്64 വിഭാഗം ജാവലിൻ ത്രോയിൽ നിലവിലെ ചാന്പ്യൻ സുമിത് ആന്റിൽ സ്വർണം നിലനിർത്തി. പാരാലിന്പിക്സിലെ സ്വർണമെഡൽ ജേതാവുകൂടിയാണ് ആന്റിൽ. ഹൈജംപിൽ തങ്കവേലു മാരിയപ്പനും ക്ലബ് ത്രോയിൽ എക്ത ഭയാനും സ്വർണം നേടിയതോടെ ഇന്ത്യക്ക് ഇന്നലെ മൂന്നു സ്വർണം ഉൾപ്പെടെ അഞ്ചു മെഡൽ നേടി. നാലു സ്വർണം, നാലു വെള്ളി, രണ്ടു വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ചൈന (15 സ്വർണം, 13 വെള്ളി, 13 വെങ്കലം) ഒന്നാമതും ബ്രസീൽ (14 സ്വർണം, 6 വെള്ളി, 5 വെങ്കലം) രണ്ടാം സ്ഥാനത്തുമാണ്. ടോക്കിയോ പാരാലിന്പിക്സിലും 2023 ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിലും സ്വർണം നേടിയ ആന്റിൽ 69.50 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് സ്വർണത്തിലെത്തിയത്. ഇന്ത്യയുടെതന്നെ സന്ദീപിനാണു വെങ്കലം. പുരുഷന്മാരുടെ ടി63 ഹൈജംപിൽ 1.88 മീറ്റർ ചാടിയാണ് മാരിയപ്പൻ സ്വർണം നേടിയത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് എക്ത (20.12 മീറ്റർ) എഫ്51 വിഭാഗത്തിൽ സ്വർണമെഡലിൽ മുത്തമിട്ടത്. ഇന്ത്യയുടെതന്നെ കാശിഷ് ലക്രയ്ക്കാണു വെള്ളി.
Source link