കാൻബറ: പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ ന്യൂ കലെഡോണിയയിൽ കുടുങ്ങിയ ടൂറിസ്റ്റുകൾ അടക്കമുള്ള ആളുകളെ ഒഴിപ്പിക്കാൻ ഓസ്ട്രേലിയയും ന്യൂസിലൻഡും സൈനിക വിമാനങ്ങളയച്ചു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ന്യൂ കലെഡോണിയയിലെ വിമാനത്താവളം അടച്ചിരിക്കുകയാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രഞ്ചുകാർക്ക് വോട്ടവകാശം നല്കാൻ പാരീസിലെ പാർലമെന്റംഗങ്ങൾ കഴിഞ്ഞയാഴ്ച തീരുമാനിച്ചതാണു പ്രശ്നങ്ങൾക്കു കാരണം. ദ്വീപിലെ ആദിവാസികൾക്കുള്ള സ്വാധീനം ഇല്ലാതാക്കുന്ന തീരുമാനമാണിത്.
Source link