റിക്കാർഡ് കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി പോർച്ചുഗലിന്റെ യൂറോ കപ്പ് ടീം. ജർമനി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ജൂണിൽ നടക്കും. പരിശീലകൻ റോബർട്ടോ മാർട്ടിനസാണ് റൊണാൾഡോ ഉൾപ്പെടെയുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഈ ടൂർണമെന്റ് റൊണാൾഡോയുടെ ആറാമത്തെ യൂറോപ്യൻ ചാന്പ്യൻഷിപ്പാകും. ഇതോടെ ഏറ്റവും കൂടുതൽ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത കളിക്കാരനെന്ന റിക്കാർഡിൽ താരമെത്തി. അഞ്ചു യൂറോപ്യൻ ചാന്പ്യൻഷിപ്പുകളിൽ പങ്കെടുത്ത മുൻ സ്പെയിൻ ഗോൾകീപ്പർ ഇകർ കസിയസിനൊപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു. ബർണാർഡോ സിൽവ, റൂബൻ ഡിയസ്, ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ഡാലറ്റ് എന്നിവരും ടീമിലുണ്ട്. നാല്പത്തിയൊന്നുകാരനായ പ്രതിരോധതാരം പെപെയാണ് ടീമിലെ ഏറ്റവും പ്രായമുള്ള കളിക്കാരൻ.
Source link