ബർലിൻ: ജൂണിൽ നടക്കുന്ന യൂറോ കപ്പിനുശേഷം ദേശീയ ക്ലബ് ഫുട്ബോളിൽനിന്നു വിരമിക്കുമെന്ന് ടോണി ക്രൂസ്. ജൂണിൽ ജർമനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പാണ് ക്രൂസിന്റെ ദേശീയ ടീമിനൊപ്പമുള്ള അവസാന മത്സരം. ചാന്പ്യൻസ് ലീഗ് ഫൈനലാകും റയൽ മാഡ്രിഡിനൊപ്പമുള്ള അവസാന മത്സരം. 2014ൽ റയലിൽ ചേർന്ന ക്രൂസ് ക്ലബ്ബിനൊപ്പം നാലു ചാന്പ്യൻസ് ലീഗും നാലു ലാ ലിഗയും ഉൾപ്പെടെ 22 ട്രോഫികൾ നേടി. 2022ൽ വിരമിക്കൽ സൂചന നൽകിയ ക്രൂസ് ഒരു സീസണ് കൂടി തുടരുകയായിരുന്നു. 2021ൽ ദേശീയ ടീമിൽനിന്ന് ആദ്യ വിരമിക്കൽ പ്രഖ്യാപിച്ച താരം. 2024ൽ ദേശീയ ടീം പരിശീലകൻ ജൂലിയൻ നെഗ്ളസ്മാന്റെ താത്പര്യപ്രകാരം തിരിച്ചെത്തുകയായിരുന്നു. 2017 സെപ്റ്റംബറിൽ, 17 വയസിൽ ബയേണ്‍ മ്യൂണിക്കിനായി ആദ്യ ബുണ്ടസ് ലീഗ മത്സരത്തിനിറങ്ങി. ബയേണിനൊപ്പം ഒരു ചാന്പ്യൻസ് ലീഗും മൂന്നു ബുണ്ടസ് ലിഗയും നേടി. 2014 ലോകകപ്പിൽ ജർമനി ചാന്പ്യന്മാരായ ടീമിലും അംഗമായിരുന്നു. റയലിനൊപ്പം 463 മത്സരങ്ങളിൽനിന്ന് 28 ഗോളുകൾ നേടി. ജർമനിക്കായി 108 മത്സരങ്ങളിൽനിന്ന് 17 ഗോളുകൾ സ്വന്തമാക്കി.
Source link