ബിസിനസ് വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നിൽ

കൊച്ചി: ബിസിനസ്, നിക്ഷേപ സമാഹരണത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളുടെ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകൾ പ്രകാരം പൂന ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര മൊത്തം ബിസിനസിൽ (ആഭ്യന്തര) 15.94 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. നിക്ഷേപ സമാഹരണത്തിന്റെ വളർച്ചയുടെ അടിസ്ഥാനത്തിൽ 2024 സാമ്പത്തിക വർഷത്തിൽ 15.66 ശതമാനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനത്താണ്. കുറഞ്ഞ നിരക്കിലുള്ള കാസ നിക്ഷേപങ്ങളുടെ കാര്യത്തിൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര 52.73 ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നതായും അധികൃതർ അറിയിച്ചു.

Source link